വിവർത്തനത്തിന്റെ   മറുകരകൾ

Interview

വിവർത്തനത്തിന്റെ മറുകരകൾ


രു ഭാഷാലോകത്തെ മറ്റൊരു ഭാഷാലോകത്തോട് ചേർത്തുവയ്ക്കുന്ന മഹനീയവും സാഹസികവുമായ പ്രവർത്തനമാണ് വിവർത്തനം. അപരഭാഷയിൽ നമ്മുടെ ഭാഷകൊണ്ടുള്ള സ്പർശനമാണത്. തികച്ചും സർഗാത്മകമായ ഒരു പ്രവൃത്തി. മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോഴും മലയാളത്തിലെ കൃതികൾ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യുമ്പോഴും മലയാളഭാഷ തന്നെയാണ് വളരുന്നത്. നിശ്ശബ്ദവും എന്നാൽ ശക്തവുമായ ഭാഷാസേവനം നിർവഹിക്കുന്ന വിവർത്തകർക്ക് അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നു മാത്രമല്ല, ദയനീയമായ വിധത്തിലുള്ള നിന്ദകളും അവഗണനകളും പലപ്പോഴും അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിലൂടെ ലോകം മുഴുവനുള്ള വായനക്കാരുടെ സമക്ഷത്തിലേക്ക് മലയാളസാഹിത്യകൃതികളെ എടുത്തുവയ്ക്കുമ്പോൾ അവ ഇക്കാലത്ത് നന്നായി സ്വീകരിക്കപ്പെടുന്നുണ്ട്. മലയാളത്തിലെ സാഹിത്യകൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതിന് നിരവധി അംഗീകാരങ്ങളും അവാർഡുകളും നേടിയിട്ടുള്ള വിവർത്തകയാണ് ഫാത്തിമ ഇ.വി. വിവർത്തനത്തിനുള്ള വി.അബ്ദുള്ള അവാർഡ്, ക്രോസ് വേർഡ് അവാർഡ് എന്നിവ നേടിയശേഷം ഏറ്റവുമൊടുവിൽ കെ.നന്ദകുമാറിനൊപ്പം ചേർന്ന് ചെയ്ത എം. മുകുന്ദന്റെ 'ഡൽഹിഗാഥകൾ' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിന് (Delhi: Soliloquy) 2021-ലെ ജെ സി ബി പുരസ്‌കാരം കൂടി ലഭിച്ചിരിക്കുന്നു. വിവർത്തകയുടെ സർഗാത്മകജീവിതത്തെക്കുറിച്ചും വായനാസമൂഹത്തിന് വിവർത്തനത്തെക്കുറിച്ചുള്ള സമീപനങ്ങളിലും കാഴ്ചപ്പാടുകളിലും വന്നുചേർന്ന വ്യതിയാനങ്ങളെക്കുറിച്ചും വായനക്കാരുടെ പുതുതലമുറയെക്കുറിച്ചും ഫാത്തിമ ദീർഘമായി സംസാരിക്കുന്നു.

ജോസഫ് കെ ജോബ്: ജെ സിബി പുരസ്‌കാരം മൂന്നാമതും മലയാളത്തിന് ലഭിച്ചിരിക്കുന്നു. 'ദൽഹിഗാഥ'കളുടെ വിവർത്തകരിൽ ഒരാളെന്ന നിലയിൽ, വിവർത്തകർക്കുകൂടി കിട്ടുന്ന ഈ വലിയ അംഗീകാരത്തെ എങ്ങനെ നോക്കി കാണുന്നു?


Related Articles