വീട്ടിൽ കയറ്റാത്ത മതേതരത്വം

Interview

വീട്ടിൽ കയറ്റാത്ത മതേതരത്വം


ഹുസ്വരമായ സാമൂഹിക വിജ്ഞാനീയങ്ങളോടും സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ ചരിത്രപരതയോടും അനുഭുതികളോടും ഇടപെട്ടുകൊണ്ടണ്ട് മലയാളത്തിൽ ഒരു വിമർശനാത്മക മാർക്‌സിസ്റ്റ് ചിന്താപാരമ്പര്യം രൂപപ്പെടുത്തതിന് ഡോ. സുനിൽ പി. ഇളയിടത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. എപ്പോഴും ചരിത്രവത്കരിക്കുക എന്ന മാർക്‌സിസ്റ്റ് ഉൾക്കാഴ്ച സാമൂഹിക വ്യവഹാരങ്ങളുടെ എല്ലാ മണ്ഡലത്തിലും സന്നിവേശിപ്പിക്കാൻ ചിന്തകനും പ്രഭാഷകനുമെന്ന നിലയിൽ കഴിഞ്ഞ രണ്ടണ്ടു ദശകങ്ങളായി അദ്ദേഹം ശ്രമിച്ചുവരുന്നതു കാണാം. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ഹൈന്ദവ രാഷ്ട്രീയത്തിന്റെ അസഹിഷ്ണുതകളും വർഗ്ഗീയതയും പൊതുമണ്ഡലത്തിൽ വിമർശിക്കുന്നതിലും തുറന്നുകാണിക്കുന്നതിലും അദ്ദേഹം സജീവമായുണ്ടണ്ട്. നവബ്രാഹ്‌മണിക ശക്തികളെ സുനിൽ പി. ഇളയിടത്തിന്റെ വിമർശനങ്ങൾ ശരിക്കും അലോസരപ്പെടുത്തി എന്നതിന്റെ സൂചനയാണ് അദ്ദേഹത്തിനെതിരേയുണ്ടായ ശാരീരിക ഉന്മൂലന ഭീഷണി. ഇത്തരമൊരു ചുറ്റുപാടിൽ കലുഷിതമായ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളെക്കുറിച്ചും നവോത്ഥാനത്തിന്റെ ചരിത്ര പാഠങ്ങളെക്കുറിച്ചും ആന്തരിക വൈരുദ്ധ്യങ്ങളെക്കുറിച്ചും വിശദീകരിക്കുകയാണ് ഈ അഭിമുഖസംഭാഷണത്തിൽ പ്രൊഫ. സുനിൽ പി. ഇളയിടം.

ചന്ദ്രൻ കോമത്ത്: ഹിന്ദുത്വ വർഗ്ഗീയ രാഷ്ട്രീയത്തെ വിമർശിക്കുന്ന ഒരു ഇടതുപക്ഷ ചിന്തകനും പ്രഭാഷകനുമെന്ന നിലയിൽ ശബരിമല സ്ത്രീപ്രവേശനവിഷയത്തിന്റെ ചുറ്റുപാടിൽ സംഘപരിവാർ ശക്തികളിൽനിന്നും താങ്കൾ ശാരീരിക ഉന്മൂലനഭീഷണിപോലും നേരിടുകയാണ്. അസഹിഷ്ണുത താങ്കൾ ജോലി ചെയ്യുന്ന യൂണിവേഴ്‌സിറ്റിയിലെ ഓഫീസ് ഇടത്തിൽ കടന്നുകയറിക്കഴിഞ്ഞു. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ എഴുത്തുകാരും ചിന്തകരും ആക്ടിവിസ്റ്റുകളുമായ നിരവധിപേർ ഇന്ത്യയൊട്ടാകെ ഭീഷണിയിലുമാണ്. ഈയൊരു ചുറ്റുപാടിൽ ഇത് കേരളമാണ് എന്നതുകൊണ്ടുമാത്രം ആശ്വസിക്കാൻ കഴിയുമോ?

സുനിൽ പി. ഇളയിടം: ഇതിനെ എനിക്കെതിരെ, ഒരു വ്യക്തിക്കതിരെയുള്ള ഭീഷണി എന്ന നിലയിലല്ല കാണേണ്ടത്. നമ്മുടെ പൊതുസംവാദമണ്ഡലത്തെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യമാണ് അവർക്കുള്ളത്. അതിനാൽതന്നെ നമ്മുടെ പൊതുസമൂഹം മൊത്തത്തിൽ തിരിച്ചറിയേണ്ട വിഷയമാണ് ഇതിലുള്ളത് എന്നാണ് ഞാൻ കരുതുന്നത്. ശബരിമല വിഷയത്തിൽ അഭിപ്രായം പറയാനും വിമർശനങ്ങൾ മുന്നോട്ടുവയ്ക്കാനും ശ്രമിച്ചവരുമൊക്കെ പലതരത്തിൽ ആക്രമിക്കപ്പെടുന്നുണ്ട്. നേരിട്ട് ഒരു വധഭീഷണി എന്നനിലയിൽ മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിൽ ആക്രമിക്കപ്പെടുന്നു, തെറി വിളിക്കപ്പെടുന്നു. ബിന്ദു തങ്കം കല്യാണിയെപ്പോലുള്ളവർ ജോലിസ്ഥലങ്ങളിൽവരെ അക്രമിക്കപ്പെടുന്നുണ്ട്. എന്നെപ്പോലൊരാൾക്ക് സമൂഹത്തിന്റെ പിന്തുണ കിട്ടുന്നുണ്ട്. മറിച്ച് ഒറ്റതിരിഞ്ഞ് നില്ക്കുന്ന മനുഷ്യർക്ക് ആ പിന്തുണ കിട്ടുന്നില്ല.


Related Articles