സാഹിത്യകാരിയും രാഷ്ട്രീയക്കാരിയുമായ കനിമൊഴിയുമായി അഞ്ജന ശങ്കർ നടത്തിയ അഭിമുഖം.
അഞ്ജന ശങ്കർ: രാഷ്ട്രീയപ്രവർത്തകയെന്നതുപോലെ കവിയുമാണ് കനിമൊഴി. ഹൃദയംകൊണ്ട് സംസാരിക്കുന്നയാളാണ് കവി. നയതന്ത്രത്തിന്റെ ഭാഷയാണ് രാഷ്ട്രീയക്കാർക്ക്. രണ്ടുംകൂടി ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കനിമൊഴിക്കു കഴിയുന്നതെങ്ങനെയാണ്?
കനിമൊഴി: അതുകൊണ്ടായിരിക്കും ഞാനിപ്പോൾ കുറച്ചുമാത്രം എഴുതുന്നത് എന്നാണ് എനിക്കു തോന്നുന്നത്. രണ്ടുംകൂടി ബാലൻസ് ചെയ്തു നടക്കുക എന്നത് ബുദ്ധിമുട്ടുതന്നെയാണ്--സംശയമില്ല. പക്ഷേ, അത് അസാധ്യമാണെന്നും എനിക്കു തോന്നുന്നില്ല. ഞാൻ കവിതയെഴുതാറുണ്ട്. എളുപ്പത്തിൽ മനസ്സിലാക്കാവുന്നവയല്ല ആ കവിതകൾ. ജനങ്ങളിലേക്ക് കൂടുതൽ അടുക്കാൻ കഴിയുന്നത് രാഷ്ട്രീയത്തിലൂടെയാണ്. അതുകൊണ്ടാണ്, കൂടുതൽ നയതന്ത്രപരമായ രാഷ്ട്രീയത്തിൽ ഞാൻ ശ്രദ്ധവയ്ക്കാൻ തുടങ്ങിയത്.
കനിമൊഴിയുടെ പിതാവ് എം. കരുണാനിധി തലമുതിർന്ന രാഷ്ട്രീയക്കാരനായിരുന്നു. സാഹിത്യരംഗത്തും അദ്ദേഹം അതികായനായിരുന്നു. പൈതൃകമായി കിട്ടിയ രാഷ്ട്രീയവും സാഹിത്യവും കൂടെത്തന്നെയുണ്ട്. അച്ഛന്റെ നിഴലിൽ നിന്നു മാറിനിന്നുകൊണ്ട് രാഷ്ട്രീയത്തിലും സാഹിത്യത്തിലും സ്വന്തം വ്യക്തിത്വത്തിലേക്ക് കനിമൊഴി സ്വയം രൂപപ്പെടുത്തുന്നതെങ്ങനെയാണ്?
