പാമ്പും കയറും

Interview

പാമ്പും കയറും


മലയാളത്തിലെ പ്രമുഖനായ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ശാസ്ത്രരംഗത്ത് പ്രവർത്തിച്ച വ്യക്തികൂടിയാണ്. അദ്ദേഹവുമായി സാഹിത്യസംബന്ധിയായ സംഭാഷണങ്ങൾ പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര-കേരള സാഹിത്യഅക്കാദമി പുരസ്‌കാരങ്ങളുൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചു. ശാസ്ത്രം, വേദാന്തം, ഭഗവത്ഗീത, പുനർജന്മം തുടങ്ങിയ വിഷയങ്ങളെപറ്റിയുള്ള സംവാദമാണ് ഇത്. ആശയഭിന്നതകൊണ്ട് കൂടിയാകണം സംവാദം ആദ്യന്തം സജീവമായിരുന്നു:

രവിചന്ദ്രൻ സി: സാഹിത്യകാരന്മാർക്കിടയിലെ ശാസ്ത്രജ്ഞൻ-''ശാസ്ത്രജ്ഞർക്കിടയിലെ സാഹിത്യകാരൻ ഇങ്ങനെയൊരു വിശേഷണം താങ്കൾക്ക് കിട്ടിയിട്ടുണ്ട്. ഒപ്പം 'ശാസ്ത്രജ്ഞർക്കിടയിലെ സാഹിത്യകാരനും സാഹിത്യകാരന്മാർക്കിടയിലെ ശാസ്ത്രജ്ഞനും ആയി തെറ്റിദ്ധരിക്കപ്പെടുന്ന ആൾ''എന്ന വിമർശനവും വന്നിട്ടുണ്ട്. എങ്ങനെ കാണുന്നു?

സി. രാധാകൃഷ്ണൻ: ഞാനിത് രണ്ടുമല്ല. മറിച്ച് ഒരു സാധാരണക്കാരൻ മാത്രം. സാമാന്യബുദ്ധിയുണ്ട്, പഠിച്ചത് സയൻസാണ്. ചെയ്യുന്ന ജോലി സാഹിത്യമാണ്. ഇവ രണ്ടും കൂടിച്ചേരുന്ന ബിന്ദു എവിടെയെന്നറിയാൻ വിട്ടുപോകുന്നവരാകാം ഇത്തരം വിശേഷണങ്ങൾ നൽകുന്നത്.

സി. രാധാകൃഷ്ണൻ / ഫൊട്ടൊ കടപ്പാട് : ഡക്കാൻ ക്രോണിക്കിൾ
സി. രാധാകൃഷ്ണൻ / ഫൊട്ടൊ കടപ്പാട് : ഡക്കാൻ ക്രോണിക്കിൾ

Related Articles