ചരിത്രവും വിചിത്രമനുഷ്യരും

Interview

ചരിത്രവും വിചിത്രമനുഷ്യരും


പ്രതിചരിത്രം എന്നത് മലയാളസാഹിത്യത്തിൽ അത്ര പരിചിതമല്ലാത്ത ഒരു സങ്കേതമാണ്. അതിന് കഥാവസ്തുവും ഉപോത്ഫലകമായ ചരിത്രവസ്തുതയും തമ്മിൽ അഗാധമായ വിധത്തിൽ ഇഴയടുപ്പമുണ്ടായിരിക്കണം. കഥാപാത്രങ്ങളുടെ കാലത്തിനും സൂചിതസംഭവങ്ങൾക്കും തമ്മിൽ അനുഭവങ്ങളുടെ മാത്രമല്ല, ജീവിതത്തിന്റെകൂടി പേശീദൃഢതയും ഉണ്ടായിരിക്കണം. ഈയൊരു സമന്വയത്തിൽ മലയാളത്തിനു കൈവന്ന ഒരു നോവലാണ് 'ആഗസ്റ്റ് 17.' നാം കേട്ടിട്ടുള്ളതോ അനുഭവിച്ചുള്ളതോ ആയ ചരിത്രസ്ഥലികളിലേക്കാണ് വായനക്കാരെ ഈ കൃതി കൂട്ടിക്കൊണ്ടുപോകുന്നത്. തിരുവിതാംകൂർ മഹാരാജാവും ദിവാൻസർസി പിയും ദിവാനെവെട്ടിയ കെ. സി.എസ്. മണിയും ശ്രീകണ്ഠൻനായരും കുമ്പളത്തു ശങ്കുപിള്ളയും തകഴിയും ബഷീറും നക്‌സൽ വർഗീസും, നമ്മുടെ കാലത്തെ എഴുത്തുകാരനായ സക്കറിയയുംവരെ ഈ നോവലിൽ മിഴിവോടെ പകർന്നാട്ടം നടത്തുന്നുണ്ട്.

മുഹമ്മദലി ജിന്ന എത്രത്തോളം ഇന്ത്യ വിഭജിക്കാൻ ആഗ്രഹിച്ചിരുന്നോ അത്രതന്നെ ആഗ്രഹിച്ചവരാണ് രാജാവായ ശ്രീചിത്തിര തിരുനാളും രാജകുടുംബവും സർ സി.പിയുമെല്ലാം. ചരിത്രത്തേക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ അതു മറച്ചുവെച്ചാണ് പക്ഷെ പലപ്പൊഴും സംസാരിക്കാറ്. ചരിത്രപുസ്തകങ്ങളിൽ ചിലത് പറയുന്നുണ്ട്, ഏതാനും ചില സാഹസികരായ പോരാളികൾ അതിനെതിരെ ഇറങ്ങിപ്പുറപ്പെട്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷെ തിരുവിതാംകൂർ സ്വതന്ത്രമായി നിന്നേനെ. അല്ലെങ്കിൽ ഒരു രക്തച്ചൊരിച്ചിൽ ഇന്ത്യയിലുണ്ടായേനെ. അതുകൊണ്ടുതന്നെ ജിന്നയെ കാണുന്നതുപോലെയല്ല ചിത്തിരതിരുനാളിനെ നമ്മൾ കാണുന്നത്. രാജാവിനെ വളരെ ബഹുമാനത്തോടുകൂടിയും ആദരവോടുകൂടിയുമാണ് നമ്മൾകാണുന്നത്. എന്നാൽ ജിന്നയെ അങ്ങിനെയല്ല കാണുന്നത്. രണ്ടും ഒരേ ലക്ഷ്യം തന്നെയായിരുന്നു. ഒന്ന് വിജയിച്ചു മറ്റൊന്ന് പരാജയപ്പെട്ടു എന്നേയുള്ളൂ. ഇതാണ് യാഥാർത്ഥ്യമെങ്കിലോ എന്നുള്ള ഒരു എഴുത്തുകാരന്റെ ഒരു സ്വാതന്ത്ര്യപ്രഖ്യാപനവുമായാണ് 'ആഗസ്റ്റ് 17' ന്റെ വരവ്. എഴുത്തുകാരന്റെ രചനാപ്രപഞ്ചത്തിലൂടെയുള്ള സഞ്ചാരമാണ് ഈ അഭിമുഖം.

? ഏറെ ചർച്ചചെയ്യപ്പെടാത്ത ഒരു വ്യവഹാരമണ്ഡലമാണ് പ്രതിചരിത്രമെന്നത്. ഇപ്പോൾ, ഹരീഷിന്റെ പുതിയ നോവലിലൂടെ അത് വായനാസമൂഹത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ്. നോവലിന്റെ വിഷയസ്വീകാരത്തിലൂടെ പ്രതിചരിത്രത്തിന് പുതിയൊരു ഭാഷ്യം നൽകാൻശ്രമിക്കുകയായിരുന്നോ താങ്കൾ?


Related Articles