വേടൻപാടുന്ന കാലം

Interview

വേടൻപാടുന്ന കാലം


കേരളത്തിലെ സാമൂഹികചിന്തകരിൽ വ്യത്യസ്തനായ ഒരാളാണ് മൈത്രേയൻ. തികച്ചും പ്രയോജനരഹിതമായ ഒട്ടേറെ സദാചാരധാരണകളെ ഒട്ടുംമടിയില്ലാതെ ചോദ്യം ചെയ്യുകയും, പഠനാർഹമല്ലാത്ത എതിർചോദ്യങ്ങളെ പരിഹസിച്ച് നിർവ്വീര്യമാക്കുകയും ചെയ്യുന്ന രീതി​യാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോൾ അദ്ദേഹം സ്വീകരിച്ചുപോരു​ന്നത്. മതവും ജാതിയും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വിമർശനവിഷയമാണ്. ആ വിഷയത്തിലൂന്നിയാണ് ഈ സംഭാഷണം.

മനോജ് വി.: നവമാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ നവീനമായ ചിന്തകൾ പങ്കുവെച്ച് ഏറെ ശ്രദ്ധേയനാണ് താങ്കൾ. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി വർദ്ധിച്ചുവരുന്ന ജാതി, മതം, വംശീയത തുടങ്ങിയ ധ്രുവീകരണങ്ങളിലൂടെ ഇന്ത്യ നേരിടുന്ന പ്രതിസന്ധികളും പ്രയാസ​ങ്ങളും താങ്കൾ പലപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു?

മൈത്രേയൻ: ഇന്ത്യ എന്ന ഒരു രാജ്യത്തിന്റെയുള്ളിൽമാത്രം സംഭ​വി​ക്കുന്ന കാര്യങ്ങളല്ല ഇതൊന്നും. കുറെക്കൂടി വിശാലമായി ലോകമെന്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണിത്. വളരെ പ്രതിലോമകരവും മനുഷ്യരാശിയുടെ മുന്നോട്ടുള്ള പോക്കിന് തുരങ്കംവെക്കുന്നതുമായ പ്രവർത്തനങ്ങൾ. വളരെ ആഴ​ത്തിൽ പരിശ്രമിക്കേണ്ട കാര്യ​കാര​ണങ്ങൾ ഇവയ്ക്കുള്ളിലുണ്ട്. മതാ​ടി​സ്ഥാനത്തിലുള്ള ധ്രുവീകരണങ്ങളും ജാതി–വംശവിവേചനങ്ങളും ഇന്ത്യ​യിൽ കലാപങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മനുഷ്യകുലത്തിന്റെ ഉത്ഭവം, വളർച്ച എന്നിവയിലേക്ക് ആണ്ടുകിടക്കുന്ന വേരുകൾ ഇവയ്ക്കുണ്ട്. ഇസ്രായേൽ ഫലസ്തീൻ സിറിയ ബലൂചിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങി ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും ആഭ്യന്തരകലാപങ്ങളും എല്ലാംതന്നെ നമ്മൾ ഇതോടൊ​പ്പം ചേർത്ത് മനസ്സിലാക്കണം.


Related Articles