മൈത്രേയൻ

കേരളത്തിലെ സാമൂഹികചിന്തകരിൽ വ്യത്യസ്തനായ ഒരാളാണ് മൈത്രേയൻ. തികച്ചും പ്രയോജനരഹിതമായ ഒട്ടേറെ സദാചാരധാരണകളെ ഒട്ടുംമടിയില്ലാതെ ചോദ്യം ചെയ്യുകയും, പഠനാർഹമല്ലാത്ത എതിർചോദ്യങ്ങളെ പരിഹസിച്ച് നിർവ്വീര്യമാക്കുകയും ചെയ്യുന്ന രീതി​യാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോൾ അദ്ദേഹം സ്വീകരിച്ചുപോരു​ന്നത്. മതവും ജാതിയും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വിമർശനവിഷയമാണ്.