യുദ്ധവും സ്ത്രീകളും

Interview

യുദ്ധവും സ്ത്രീകളും


ന്ത്യയിൽ സ്ത്രീവാദപ്രസ്ഥാനത്തിന്  തുടക്കമിട്ട എഴുത്തുകാരിയും ആക്ടിവിസ്റ്റും  പ്രസാധകയുമാണ് ഹരിയാന സ്വദേശിയായ  ഉർവശി ബൂട്ടാലിയ. അഞ്ചു പതിറ്റാണ്ടുകാലമായി ഫെമിനിസ്റ്റ്  ആശയപ്രചാരത്തിനും പുസ്തകപ്രസാധനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഉർവശി, ഇന്ത്യാവിഭജനത്തിന്റെ മറുപുറദൃശ്യങ്ങളെ അനാവരണം ചെയ്തു രചിച്ച ‘മൗനത്തിന്റെ മറുപുറവും ഇന്ത്യാവിഭജനത്തിന്റെ ശബ്ദങ്ങളും’ എന്ന പുസ്തകവും കശ്‍മീരിന്റെ കൊടും മുറിവുകളെ ആവിഷ്കരിച്ച ‘കശ്‍മീരിൽനിന്നുള്ള സ്ത്രീശബ്ദങ്ങൾ’ എന്ന പുസ്തകവും  ആഗോളപ്രശസ്തമാണ്.

ദക്ഷിണേഷ്യയിലെ യുദ്ധ-സംഘർഷ-കലാപബാധിത പ്രദേശങ്ങളിലെ ഇരകളായ സ്ത്രീകളുടെ സാമ്പത്തികശാക്തീകരണവും പുനരധിവാസവും  ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയുടെ  അമരത്ത് പ്രവർത്തിച്ച  സുധാ മേനോന്റെ "ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’  അനുവാചകശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമാണ്.


Related Articles