ഘടികാരങ്ങൾ തകർക്കുമ്പോൾ

History

ഘടികാരങ്ങൾ തകർക്കുമ്പോൾ


ങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് കപ്പലുകൾ ലോകമെമ്പാടും യാത്ര ചെയ്തു. ഇതിലൂടെ വിദേശ സാമ്രാജ്യം സൃഷ്ടിക്കുകയും വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു; പല പുതിയ പ്രദേശങ്ങൾ നേടുകയും ചിലത് നഷ്ടപ്പെടുകയും ചെയ്തു. പുതിയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്തു, യുദ്ധം ചെയ്തു, ചരക്കുകളും ആളുകളെയും കൊണ്ടുപോയി - സൈനികർ, ഉദ്യോഗസ്ഥർ, വധുക്കൾ, യാത്രക്കാർ, സേവകർ. വികസിച്ചുകൊണ്ടിരിക്കുന്ന കൊളോണിയൽ അധിനിവേശത്തിന് പുതിയ യന്ത്രങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും പുതിയ പ്രക്രിയകളും ആവശ്യമായി വന്നു. അതിന് ശാസ്ത്രം അനിവാര്യമായി വന്നു. പുതിയ സാങ്കേതികവിദ്യയിലൂടെ ഇംഗ്ലണ്ട് രൂപാന്തരപ്പെടുമ്പോൾ, ഈ സാമ്രാജ്യത്വ വികാസത്തിന്റെ പ്രധാന ഉപകരണമായി ടൈംപീസിനെ, ക്ലോക്കിനെ കാണാം.

1850-കളിൽ റെയിൽവേയും ടെലിഗ്രാഫും ആരംഭിച്ചതോടെ, കൊളോണിയൽ ഇന്ത്യയ്ക്ക് ഒരൊറ്റ ഏകീകൃത സമയം എന്നത് ഉചിതവും അത്യന്താപേക്ഷിതവുമായി. ബ്രിട്ടീഷുകാർക്ക് സമയത്തിന്റെ ഏകീകരണം ഭരണപരമായ നിയന്ത്രണത്തിനും ഇന്ത്യയുടെ വിഭവങ്ങളുടെ സാമ്പത്തിക ചൂഷണത്തിനും ആവശ്യമായിരുന്നു. ഇതിന്റെ ഭാഗമായാണ് കച്ചവടത്തിന്റെ സിരാകേന്ദ്രമായിരുന്ന ബോംബെയിലെ ക്രാഫോർഡ് മാർക്കറ്റിൽ ബ്രിട്ടീഷുകാർ ഒരു ടവർ ക്ലോക്ക് സ്ഥാപിക്കുന്നത്.

പൊതുസ്ഥലത്ത് സ്ഥാപിച്ച ഈ ഘടികാരം മനഃപൂർവംതന്നെ ഈ ഭൂപ്രകൃതിയെ ബ്രിട്ടീഷ് രാജിന്റെ മേൽക്കോയ്മയെ ഓർമ്മിപ്പിക്കാനും, 'അലസതയും മടിയും' അടയാളപ്പെടുത്തിയതായി കരുതപ്പെടുന്ന ഇന്ത്യയിലേക്ക് സമയനിഷ്ഠയുടെ ഗുണം കൊണ്ടുവരാനുമാണ്. സാമ്പത്തിക വിനിമയം സുഗമമാക്കുന്നതിന് ബ്രിട്ടീഷുകാർ റെയിൽപാതകൾ സ്ഥാപിച്ച ഇന്ത്യയിൽ ക്ലോക്കുകളുടെ വ്യാപനം നടക്കുന്നത് പ്രധാനമായും സമയത്തിന്റെ ക്രമീകരണവും ഏകീകരണവും ലക്ഷ്യമാക്കിയാണ്. ബ്രിട്ടീഷുകാർക്ക്, സമയത്തിന്റെ ഏകീകരണം ഭരണപരമായ നിയന്ത്രണത്തിനും ഇന്ത്യയുടെ വിഭവങ്ങളുടെ സാമ്പത്തിക ചൂഷണത്തിനും സഹായകമായിരുന്നു. തദ്ദേശീയരായ ഇന്ത്യക്കാർക്ക്, പ്രാദേശികവും നിയന്ത്രണമില്ലാത്തതുമായ സമയത്തിന് വിരുദ്ധമായ ഏകീകൃതസമയം ബ്രിട്ടീഷ് സമയമായിരുന്നു.


Related Articles