മലയാളിയുടെ വിപ്ലവയാത്ര

History

മലയാളിയുടെ വിപ്ലവയാത്ര


അംഗീകരിച്ചാലുമില്ലെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് കൊളോണിയൽ അധിനിവേശത്തിനെതിരെ നടന്ന ഏറ്റവും വലിയ സായുധ ഇടപെടലായിരുന്നു ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ)യുടേത്. വിമോചനത്തിന് യുദ്ധം മാർഗമായി സ്വീകരിച്ച സംഘടനയും അതിന്റെ തന്ത്രങ്ങളും പിന്നീടുണ്ടായ ചരിത്ര സംഭവങ്ങളിൽ തട്ടി തകർന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആ സംഘടനതന്നെ തെറ്റായിരുന്നുവെന്ന വിലയിരുത്തൽ ശരിയായിരിക്കില്ല. അത്തരമൊരു ദുര്യോഗംഐ.എൻ.എ നേരിടുന്നുണ്ട്. ജപ്പാന്റെമുന്നേറ്റം അമേരിക്കൻ അണുബോംബ് വിക്ഷേപണങ്ങളിൽ തകർന്നത് ഐ.എൻ.എയ്ക്ക് തിരിച്ചടിയായിരുന്നുവെന്നത് വാസ്തവം. അതല്ല ഈ അന്വേഷണത്തിന്റെ വിഷയം.

ക്യാപ്റ്റൻ ലക്ഷ്മി അടക്കം കൈവിരലിലെണ്ണാവുന്ന മലയാളികളേ ഐ.എൻ.എയുടെ ഇതുവരെ എഴുതപ്പെട്ട ചരിത്രത്തിൽ വന്നിട്ടുള്ളൂ.പക്ഷേ, അതല്ല വാസ്തവം. തുടക്കം മുതൽ അവസാനം വരെ എല്ലാ അർത്ഥത്തിലും മലയാളി പങ്കാളിത്തത്താൽ നിറഞ്ഞതാണ് ഐ.എൻ.എ. രൂപീകരണം, പോരാട്ടമുഖങ്ങൾ, സൈദ്ധാന്തിക-രാഷ്ട്രീയ നേതൃത്വം, സംഘാടനം തുടങ്ങി എല്ലാ മേഖലകളിലും മലയാളികൾ സജീവ സാന്നിദ്ധ്യമായിരുന്നു. ഐ.എൻ.എ തെറ്റിദ്ധരിക്കപ്പെട്ടിരുന്നത് മലയായിലും ബർമയിലും സിംഗപ്പൂരിലും വിവിധ തൊഴിൽ ചെയ്തിരുന്ന മലയാളികളുടെ കൂട്ടമായ പങ്കാളിത്തമെന്ന നിലയിൽകൂടിയാണ്. ഈ സ്ഥലങ്ങളിൽ എസ്‌റ്റേറ്റ് ജീവനക്കാരായും ബ്രിട്ടീഷ് സൈന്യത്തിലെ ശിപായികളും, മറ്റ് തൊഴിൽമേഖലയിൽ വ്യാപരിച്ചിരുന്നവരും ഐ.എൻ.എയിൽ ചേർന്നു എന്നത് സത്യം തന്നെയാണ്. പക്ഷേ, ഇങ്ങ് കേരളത്തിലും ഐ.എൻ.എ സജീവമായപ്രവർത്തനം ഏറ്റെടുത്ത്, ആളുകളെസൈന്യത്തിലേക്കും ഫോർഫേഡ് ബ്ലോക്കിലേക്കും റിക്രൂട്ടും ചെയ്തിരുന്നു. അത്തരം പ്രവർത്തനത്തിന്റെ രേഖാപരമായ തെളിവുകൾ ഇതുവരെ ലഭ്യമായിരുന്നില്ലെന്ന് മാത്രം

ഭരണകൂടം കണ്ടുകെട്ടിയ പ്രകടനപത്രിക


Related Articles