മറക്കരുത് മട്ടാഞ്ചേരി

History

മറക്കരുത് മട്ടാഞ്ചേരി


ഒരു നൂറായിരം കഥകൾ ഉള്ളിലൊളിപ്പിച്ച തുറമുഖമാണ് കൊച്ചി. അധിനിവേശങ്ങളുടെയും പടയോട്ടങ്ങളുടെയും കൊടുക്കൽ വാങ്ങലുകളുടെയും കഥകൾ മുതൽ തദ്ദേശീയ ജനതയുടെ ചെറുത്തുനില്പ് വരെ നീളും അതിലെ പല ഏടുകളും1. ആ തുറമുഖ ചരിത്രത്തിലെ നിണമൊഴുകിയ സമരാധ്യായത്തിൽ ഏറ്റവും തിളങ്ങുന്ന ഒന്നാണ് മട്ടാഞ്ചേരിയിലെ ചാപ്പവിരുദ്ധ തൊഴിലാളി സമരം. മൂന്ന് തൊഴിലാളികൾ രക്തസാക്ഷികളായ ആ സമരം കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ അത്യുജ്ജ്വല മുന്നേറ്റംകൂടിയാണ്.

1953 ജൂലൈ ആദ്യമാണ് തുറമുഖത്തൊഴിലാളികൾ ചാപ്പവിരുദ്ധ തൊഴിൽ അവകാശ സമരം തുടങ്ങുന്നത്. 75 ദിവസം നീണ്ട സമരം സെപ്റ്റംബർ 15-ന് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. പൊലീസ് വെടിവയ്പ്പിൽ രണ്ടു പേർ ഉടനെയും മറ്റൊരാൾ ലോക്കപ്പിൽ നിഷ്ഠുര മർദനമേറ്റതിന്റെ ഫലമായി പിന്നീടും മരിച്ചു. തുറമുഖത്ത് കാലങ്ങളായി തുടരുന്ന അനീതിക്കെതിരെയുള്ള ചെറുത്തുനില്പിന്റെ തുടർച്ചയായിരുന്നു ചാപ്പസമരം


Related Articles