എന്റെ കുട്ടി ഏതു നേരവും മൊബൈലിലാ ഡോക്ടറേ...
ഇന്ന് ഈ പരാതി കേൾക്കാത്ത ഡോക്ടർമാരുണ്ടാകില്ല. കുട്ടികളുടെ ജീവിതരീതികൾ പാടെ മാറിയിരിക്കുന്നു. പ്രത്യേകിച്ച് കോവിഡ് കാലത്തിനുശേഷം. ഇന്ന് പഠിത്തംവരെ മൊബൈലിലും ലാപ്‌ടോപ്പിലും ആണ്. അതുകൊണ്ടുതന്നെ അത് പൂർണമായും എടുത്തുമാറ്റുക എന്നത് പ്രായോഗികമല്ല താനും. പക്ഷേ, എങ്ങനെ അത് നിങ്ങളുടെ കുട്ടിയെ ശാരീരികമായും മാനസികമായും ബാധിക്കാതെ നോക്കണം എന്ന് ഓരോ അച്ഛനമ്മമാരും അറിഞ്ഞിരിക്കേണ്ടതാണ്.. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതും അതുപോലെ മോശം ഭക്ഷണം കഴിക്കുന്നതും നമ്മുടെ ആരോഗ്യത്തെ ബാധിക്കില്ലേ? അതുപോലെതന്നെ അധികസമയം മൊബൈലിലും ടി വി യുടെ മുമ്പിലും ഒക്കെ ചെലവഴിക്കുന്നതും അനാവശ്യകാര്യങ്ങൾ കാണുന്നതും അപകടകരംതന്നെയാണ്.
എന്താണ് സ്‌ക്രീൻ സമയം?
