ഭീതിയുടെ തമിഴ്ചിത്രങ്ങൾ

Health

ഭീതിയുടെ തമിഴ്ചിത്രങ്ങൾ


'മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധ പ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നുപിടിച്ചു.'

(സങ്കീർത്തനങ്ങൾ)

ങ്ങളുടെ മഹാനഗരം ഇന്നൊരു ദശാന്ധിയിലൂടെ കടന്നുപോകുകയാണ്. ലോകരാഷ്ട്രങ്ങളെ കിടുകിടാ വിറപ്പിക്കുന്ന മഹാമാരിയുടെ പകർന്നാട്ടം ഞങ്ങളുടെ നഗരത്തേയും വിറപ്പിച്ചുകൊണ്ടിരിക്കുന്നു. രോഗത്തിന്റെ കടന്നാക്രമണം ദിനംപ്രതി വർദ്ധിക്കുന്നു. വർഷങ്ങളായി എന്റേതായിത്തീർന്ന ഈ നഗരം അതിഭീകരമായ രോഗസുനാമിയിൽപ്പെട്ട് തകരാൻ പോകുകയാണോ? ചരിത്രങ്ങളുടെ നിറപ്പകിട്ടാർന്ന ദ്രാവിഡപ്പെരുമ നോട്ടക്കുറവിന്റെ, ജാഗ്രതക്കുറവിന്റെ ഉരുൾപൊട്ടലിൽ അവസാനിക്കുകയാണോ? ദൽഹിയിലെ ഭരണപ്പോരാളികൾ അനുശാസിച്ചതുപോലെ ഞങ്ങൾ, നഗരവാസികൾ, വരാന്തയിലും ടെറസിലും തപ്പും തകിലും കൊട്ടി. മെഴുകുതിരിയും മണ്ണെണ്ണവിളക്കും ശരറാന്തലുകളും ചൂട്ടുകെട്ടുകളും കത്തിച്ചു. എന്നിട്ടും അറുതി കാണാതെ വീട്ടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിരിക്കുന്നു. അതിനിടയിലാണ് തമിഴകത്തിനു പുറത്തുള്ള സുഹൃത്തുക്കൾ ആശങ്കവിടാതെ ഫോണിലൂടെ ആരായുന്നത്:


Related Articles