വെറുപ്പിന്റെ നിർമ്മാതാക്കൾ

Education

വെറുപ്പിന്റെ നിർമ്മാതാക്കൾ


സംഘ് ബ്രിഗേഡ് എന്തിനെയാണ് ഭയക്കുന്നതെന്ന് എനിക്കറിയാം. അവരെ അടിമുടി ഭയപ്പെടുത്തുന്ന ഭൂതത്തെ എനിക്കു തിരിച്ചറിയാനാകും. 'ഒക്യുപ്പൈ യുജിസി' പ്രസ്ഥാനത്തിൽ വിദ്യാർഥികളെ ചേർക്കുന്നതിനായി ഞാനും എന്റെ സഖാക്കളും കഴിഞ്ഞ കുറച്ചു മാസങ്ങളിൽ രാജ്യത്താകമാനമുള്ള സർവകലാശാല കാംപസുകൾ സന്ദർശിച്ചു. ഹിംസാത്മകവും ജാതിവാദികളുടെതു മായ ഭരണകൂടത്തിനെതിരെ പൊരുതുന്ന വിദ്യാർത്ഥികൾക്ക് ഐകദാർഢ്യം പ്രഖ്യാപിക്കുന്നതിനായി ഹൈദരാബാദ് സർവകലാശാലപോലുള്ള ക്യാംപസുകളും ഞങ്ങൾ സന്ദർശിക്കുകയുണ്ടായി. ജെഎൻയുവിലെ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനും വിദ്യാർത്ഥികളുമായി ഇടപഴകുന്നതിനും കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ വീണ്ടുമൊരിക്കൽ കൂടി സർവകലാശാലകളിലൂടെ ഞാൻ യാത്ര ചെയ്യവേ, രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഒഴുകിയെത്തിയ ഐകദാർഢ്യം എന്നെ ഊർജസ്വലയാക്കി. ക്യാംപസുകളിൽ ഉടനീളമുള്ള, ചിന്തിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്കിടയിലും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ സമരങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ഇടയിലും ശക്തിപ്പെട്ടുവരുന്ന ഈ ഐകദാർഢ്യം തീർച്ചയായും ഇപ്പോഴത്തെ സർക്കാരിനെ ഭയപ്പെടുത്തുതെങ്ങനെയെന്ന് ഞാൻ മനസ്സിലാക്കിത്തുടങ്ങി. യുക്തിരാഹിത്യത്തിലും അസത്യങ്ങളിലും വ്യാപൃതരായ ചരടുവലിക്കാരുള്ള ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം, വിവേകത്തിന്റെയും വിയോജിപ്പിന്റെയും ശബ്ദങ്ങൾ കൂടുതൽ മുഴക്കമുള്ളതായി മാറും. മാത്രമല്ല, അതിലുമേറെ അപകടകരമായി അവർ അന്യോന്യം സംസാരിക്കുകയും അന്യോന്യം പിന്തുണയ്ക്കുകയും ഒരുമിച്ചു തെരുവിലിറങ്ങുകയുമെല്ലാം ചെയ്യുമ്പോൾ, ആ കാഴ്ച അവരുടെ നട്ടെല്ലിലൂടെ വിറയൽ പായിക്കുന്നുണ്ടാകും.

അംബേദ്കർ-പെരിയാർ സ്റ്റഡി സർക്കിളിന്റെ അംഗീകാരം എടുത്തുകളഞ്ഞതാകട്ടെ, ഗജേന്ദ്ര ചൗഹാനെയും സംഘ് ബ്രിഗേഡിന്റെ മറ്റുപല ശിങ്കിടികളെയും ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിയമിച്ചതാവട്ടെ, യുജിസി മാർഗനിർദ്ദേശം വഴി നിരീക്ഷണത്തിന്റെയും സുരക്ഷയുടെയും പേരിൽ വിദ്യാർത്ഥികളെ തടവിലടയ്ക്കാനുള്ള പിതൃമേധാവിത്ത ശ്രമങ്ങളാവട്ടെ, ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള സർക്കാർ സഹായങ്ങൾ നിർത്തലാക്കാനുള്ള സർക്കാരിന്റെ അധാർമ്മികമായ ശ്രമങ്ങളാവട്ടെ, രോഹിത് വെമുലയുടെ സ്ഥാപനപരമായ കൊലപാതകവും അതിനോടൊപ്പം അദ്ദേഹത്തിന്റെ സഖാക്കളെ തുടർച്ചയായി ഉന്നമിടുന്നതോ ആകട്ടെ-അതിനോരോന്നിനോടും ഉള്ള ചെറുത്തുനിൽപ്പുകൾ ഇനിയൊരിക്കലും ഒരു കാംപസിനകത്തുമാത്രം കേന്ദ്രീകരിക്കപ്പെടുന്നതോ പ്രദേശികമോ ആയ കാര്യമല്ല.

'ഒക്യുപ്പൈ യു.ജി.സി' സമരമുഖത്ത് ലേഖിക
'ഒക്യുപ്പൈ യു.ജി.സി' സമരമുഖത്ത് ലേഖിക

Related Articles