10/02/2002 ല്‍ ഞാനെഴുതിയ 'രസികര്‍ തിലകം' എന്ന കഥ കല്‍ക്കി വാരികയില്‍ പ്രസിദ്ധീകരിച്ചുവന്നു. ആ കല്‍ക്കി വാരികയില്‍ തന്നെ ഇനി മുതല്‍ കല്‍ക്കി വാരിക ഓണ്‍ലൈനില്‍കൂടിയും വായിക്കാം എന്ന് പരസ്യവും ചെയ്തിരുന്നു.
അച്ചടി മാധ്യമത്തില്‍ എന്റെ കുറെ കഥകള്‍ വരികയും അതൊക്കെക്കണ്ട് സന്തോഷിച്ച് നില്‍ക്കുന്ന സമയമായിരുന്നു. കഥ ഡിജിറ്റല്‍ രൂപത്തില്‍ കൂടി കാണാന്‍ ആഗ്രഹം തോന്നി. അന്നത്തെ കാലത്ത് സാദാ മൊബൈല്‍ ഫോണേ ഉള്ളൂ. ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ കഫേയിലേക്ക് പോകണം. ഒരു മണിക്കൂറിന് മുപ്പത് രൂപയാണ് ചാര്‍ജ്ജ്.
ഞാന്‍ കോഴിക്കോട് എന്റെ റൂമിലിരുന്ന് അടുത്ത് എവിടെയാ ഇന്റര്‍നെറ്റ് കഫേ ഉള്ളത്, എന്നാലോചിച്ചപ്പോള്‍ എന്റെ ലോഡ്ജിന്റെ പുറകില്‍ ചെറിയ ഒരു കഫേ കണ്ടിരുന്നത് ഓര്‍മ്മയില്‍ വന്നു. ഞാന്‍ അവിടേക്ക് ചെന്നു. അവിടെ ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചിയാണ് ഉണ്ടായിരുന്നത്. എളിമയായ വസ്ത്രധാരണം, ഒരു പൊട്ട് തൊട്ടിട്ടുണ്ട്. വേറെ മേയ്ക്കപ്പ് ഒന്നും ഇല്ലെങ്കിലും ആളു നല്ല സുന്ദരിയാണ്. ചെറിയ ഒരു ഓഫീസ് മുറി, അവിടെ ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനും, മൂന്ന് കമ്പ്യൂട്ടറും, പ്രിന്റര്‍ മുതലായവ ഉണ്ടായിരുന്നു. അന്ന് എനിക്ക് കമ്പ്യൂട്ടര്‍ ഒന്നും അറിയില്ലായിരുന്നു. (ഇന്നും കമ്പ്യൂട്ടറിനെക്കുറിച്ച് വലിയ ജ്ഞാനമില്ല)
