വയസ്സറിയിച്ചവള്‍

Column

വയസ്സറിയിച്ചവള്‍


അന്ന് എനിക്ക് ഒന്‍പതോ പത്തോ വയസ്സ് ഉണ്ടാവും. കവലയില്‍ ചെന്ന് പലചരക്കുകടയില്‍ നിന്ന് മിഠായിയും വാങ്ങി വരുമ്പോള്‍ എന്റെ പ്രായക്കാരനായ ഇളയച്ഛന്റെ മകന്‍ അശോക് ചിരിച്ചുകൊണ്ട് ഓടി വരുന്നുണ്ടായിരുന്നു.

''നീ എവിടേക്കാടാ പോകുന്നത്?'' എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ''പടിഞ്ഞാറെ വീട്ടിലെ തവമണി ചേച്ചി വയസ്സറിയിച്ചു. ശെല്‍വംബാള്‍ പെരിയമ്മായോട് (വല്ല്യമ്മ) വിവരം അറിയിക്കാന്‍ പറഞ്ഞു''. എന്ന് സന്തോഷത്തോടെ അവന്‍ പറഞ്ഞു. അവന്‍ സന്തോഷിക്കുന്നത് കണ്ട് എനിക്കും സന്തോഷമായി.

''എന്നാ ഞാനും കൂടെ വരാം''. എന്നും പറഞ്ഞ് ഞാനും അവനോടൊപ്പം കൂടി. ഞങ്ങള്‍ ഓടിച്ചെന്ന് ശെല്‍വംബാള്‍ പെരിയമ്മായുടെ വീട്ടില്‍ വിവരം പറഞ്ഞിട്ട് തവമണി ചേച്ചിയുടെ വീട്ടിലേക്ക് തിരിച്ചെത്തി.

തവമണി ചേച്ചിയുടെ മാമിയാണ് ശെല്‍വംബാള്‍. തമിഴ്‌നാട്ടില്‍ പെണ്‍കുട്ടികള്‍ വയസ്സറിയിച്ചാല്‍ അവളുടെ മാമനാണ് പത്താം ദിവസത്തെ ചടങ്ങ് ചെയ്യേണ്ടത്. അതുകൊണ്ട് പെണ്‍കുട്ടി പ്രായമറിയിച്ച ഉടനെ മാമനെ വിവരമറിയിച്ചേക്കണം. അന്ന് എനിക്കോ, അശോകിനോ വയസ്സറിയിക്കല്‍ എന്ന് വെച്ചാല്‍ എന്താണെന്നൊന്നും അറിയില്ലായിരുന്നു.


Related Articles