വിധവകളുടെ പോരാട്ടം

Column

വിധവകളുടെ പോരാട്ടം


കല്ല്യാണം കഴിഞ്ഞ് ഒന്നോ, രണ്ടോ, മൂന്നോ കുട്ടികള്‍ ജനിച്ചതിനുശേഷം ഭര്‍ത്താവ് മരിക്കുകയും, പിന്നീട് ആ കുട്ടികളെ വളര്‍ത്താനായി തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവെച്ച് ഒറ്റയ്ക്ക് നിന്ന് പോരാടിക്കൊണ്ടിരിക്കുന്ന ഒരുപാട് സ്ത്രീകള്‍ ഇന്ത്യയിലുണ്ട്. കുട്ടികള്‍ ജനിച്ചതിനുശേഷം ഭര്‍ത്താവ് മരിക്കുകയാണെങ്കില്‍ അവള്‍ പിന്നെ വേറൊരു വിവാഹം കഴിക്കാതെ ആ കുട്ടികള്‍ക്കായി തന്റെ ജീവിതം ജീവിച്ചുതീര്‍ത്തേക്കണം എന്ന് എഴുതപ്പെടാത്തൊരു നിയമം ഉള്ളതു പോലെയാണ് കാര്യങ്ങള്‍.

1994-ാം വര്‍ഷം, ചിങ്ങമാസത്തിലാണ് സെല്ലപ്പാണ്ടി മാമന്റെ വിവാഹം. 20 വയസ്സ് പ്രായമുള്ള ശകുന്തള ആയിരുന്നു വധു. തമിഴ്‌നാട്ടില്‍ തുലാമാസത്തിലും, വൃശ്ചികത്തിലുമാണ് അടമഴ (തിരിമുറിയാത്ത) പെയ്യാറുള്ളത്. ആ വര്‍ഷം തുലാമാസത്തിലായിരുന്നു ദീപാവലി.

ദീപാവലിയുടെ തലേദിവസം സെല്ലപ്പാണ്ടി മാമന്റെ വീട്ടിലുണ്ടാക്കിയ പലഹാരവും, മട്ടന്‍ കറിയും എടുത്ത് 4 കിലോമീറ്ററിനപ്പുറത്തുള്ള ഇളങ്കാട് ഗ്രാമത്തിലേക്ക് സൈക്കിളില്‍ മാമന്‍ പുറപ്പെട്ടു. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് പ്ലാസ്റ്റിക് ചാക്ക് റെയിന്‍കോട്ടുപോലെയാക്കി തലയിലിട്ടുകൊണ്ട് പതുക്കെ പതുക്കെ സൈക്കിള്‍ ചവിട്ടി ചേച്ചിയുടെ വീട്ടിലെത്തി. ചേച്ചിയുടെ വീട്ടില്‍ അതേല്‍പ്പിച്ച് തിരിച്ചുപോരാന്‍ നോക്കുമ്പോള്‍ മഴ ശക്തമായി പെയ്യുന്നുണ്ട്. മഴ മാറിയിട്ട് നാളെ പോവാം എന്നു ചേച്ചി പറഞ്ഞിട്ടും മാമന്‍ കേള്‍ക്കാതെ സൈക്കിള്‍ എടുത്ത് ചവിട്ടാന്‍ തുടങ്ങി. സൈക്കിള്‍ ചവിട്ടി വരുന്നത് ചെമ്മണ്‍ റോഡാണ്. റോഡിന്റെ അടുത്തായി ആറുണ്ട്. ആറു നിറഞ്ഞ് ചെമ്മണ്‍ റോഡിലേക്ക് വെള്ളം ഒഴുകാന്‍ തുടങ്ങി. അപ്പോഴേക്കും സന്ധ്യ കഴിഞ്ഞ് ഇരുട്ടിയിരുന്നു. റോഡ് ഏതാണ്, ആറ് ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാതെ ആറിന്റെ ഒഴുക്കില്‍ വീണു, സെല്ലപ്പാണ്ടി മാമന്‍ മരിച്ചു. മൂന്നുമാസമേ അവരുടെ ദാമ്പത്യജീവിതം നീണ്ടുനിന്നുള്ളു. ആ സമയത്ത് ശകുന്തളമാമി ഗര്‍ഭിണിയായിരുന്നു.


Related Articles