ഓർമ്മത്തിരയിലേറിവന്ന മധുര കാലമേ...

Column

ഓർമ്മത്തിരയിലേറിവന്ന മധുര കാലമേ...


സർവ്വകലാശാലാതല ക്യാമ്പുകളും ഏറെ രസകരമായിരുന്നു. റോഡ് നിർമ്മാണം ലക്ഷ്യമാക്കിയ ഒരു ക്യാമ്പിൽ പതിനൊന്നു ക്യാമ്പസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ വളണ്ടിയർമാരായിട്ടുണ്ടായിരുന്നു.

ഡോ. ധർമ്മരാജ് അടാട്ട് മാഷായിരുന്നു ക്യാമ്പ് കോർഡിനേറ്റർ (അദ്ദേഹം പിന്നീട് വൈസ് ചാൻസലറായാണ് വിരമിച്ചത്). പുലർച്ചെ കൃത്യം അഞ്ചു മണിയാകുമ്പോൾ അടാട്ട് മാഷ് വിസിൽ മുഴക്കും. പിന്നീട് ചൂരൽ വടിയുമായി വന്ന് എല്ലാ മുറികളിലും ലൈറ്റിട്ട് വിസിലൂതും. എന്നിട്ടും എഴുന്നേൽക്കാത്തവർക്ക് പ്രഭാതസൂര്യനൊപ്പം ചൂരൽ ചൂട് അറിയാം. അങ്ങനെ രസകരമായി ക്യാമ്പ് മുന്നേറുമ്പോഴാണ് ഒരു പ്രശ്നമുദിച്ചത്. ആൺകുട്ടികൾക്കാർക്കും രാവിലെ വസ്ത്രം ഉരിയാൻ കഴിയുന്നില്ല. അത് ശരീരത്തോട് പറ്റിപ്പിടിച്ചിരിക്കുന്നു. വലിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ തൊലിവരെ അടർന്നു വരുന്ന വേദന. ഒരാളല്ല പലരും ഈ പ്രശ്നം അനുഭവിച്ചു. ഒടുവിൽകാര്യം പിടികിട്ടി. രാത്രിയിൽ ക്ഷീണിച്ചു തളർന്നുറങ്ങുന്നവരുടെ വസ്ത്രത്തിനുള്ളിലൂടെ ആരോ മൈദ കലക്കി ഒഴിച്ചിരിക്കുന്നു. പോസ്റ്ററൊട്ടിക്കാൻ പാകത്തിലുള്ള മൈദപ്പശ എല്ലാവരുടെയും നെഞ്ചിലും വയറിലും നാഭിയിലുമെല്ലാം പുരണ്ടതിനാൽ അതിൽ വസ്ത്രം ഒട്ടിപ്പിടിച്ചതാണ്. ഈ പ്രശ്നം കാരണം പലർക്കും അന്ന് യോഗ ക്ലാസിൽ പങ്കെടുക്കാനും കഴിഞ്ഞില്ല.

അന്നു രാത്രിയിലെ ക്യാമ്പ് അവലോകനത്തിൽ എല്ലാവരും ഈ പ്രശ്നം ചർച്ച ചെയ്തു. മെസ്സ് സെക്രട്ടറിയായ ഷൈൻ അതിയായി ദേഷ്യപ്പെട്ടു സംസാരിച്ചു -


Related Articles