പാതിരാപ്രേതവും ബിഥോവൻ്റെ സിംഫണിയും

Column

പാതിരാപ്രേതവും ബിഥോവൻ്റെ സിംഫണിയും


കാലടി സർവകലാശാലയെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ കൊയിലാണ്ടി സെൻ്റർ നിറഞ്ഞ നിലാവു പോലെ കടന്നു വരും. കൊയിലാണ്ടി ക്യാമ്പസ് ജീവാത്മാവാണെങ്കിൽ കാലടി മുഖ്യകേന്ദ്രം പരമാത്മാവാണ്. മഹോത്സവമായ ബിരുദ പഠനകാലത്തെ മഞ്ഞു പൊഴിയുന്ന ഡിസംബർ മാസം. ക്രിസ്തുമസ് വെക്കേഷനാണെങ്കിലും പാതിരാത്രിയിൽ ഉത്സവപ്പറമ്പുകൾ കയറിയിറങ്ങി നേരം വെളുപ്പിക്കുക എന്നതാണ് ഞങ്ങൾ കുറച്ചുപേരുടെ പ്രധാന വിനോദം. അന്ന് ക്യാമ്പസിന് സ്വന്തമായി ഹോസ്റ്റൽ കെട്ടിടമില്ലാത്തതിനാൽ വലിയൊരു തറവാട് വാടകയ്ക്കെടുത്താണ് ഹോസ്റ്റൽ നടത്തിപ്പ്. എംഎക്കാരും പിഎച്ച്ഡിക്കാരും ചില അധ്യാപകരുമെല്ലാം ഒരുമിച്ചാണ് താമസം. വിശാലമായ പറമ്പിനു നടുവിൽ ഭാർഗവീനിലയം പോലെ രണ്ടു നിലയിൽ പടർന്നു നിൽക്കുന്നതാണ് ആ വീട്. പകലുപോലും നിശ്ശബ്ദതയുടെ ഇരുട്ടു പൊതിയുന്ന ഇടം. പൊട്ടിപ്പൊളിഞ്ഞ, പടവുകളേറെയുള്ള ആഴമേറിയ കിണർ. ടോയ്ലറ്റാകട്ടെ പറമ്പിൻ്റെ പടിഞ്ഞാറേ അറ്റത്തും. മുകൾ നില മച്ച് പാകിയതാണ്. അതിലേക്ക് കയറിപ്പോകാൻ ഇടുങ്ങിയ കോണിപ്പടികൾ.. മുകളിൽ അനേകം മുറികൾ.. അതിൽ രണ്ടു മുറികളിൽ അധ്യാപകരാണ് താമസക്കാർ. അപരിചിതർക്ക് ഡ്രാക്കുളക്കോട്ട പോലെ തോന്നും. താഴത്തെ നിലയിലെ മുറികളിൽ ഒന്ന് വിശാലമാണ്. ഡോർമെട്രി എന്നു വേണമെങ്കിൽ പറയാം. കട്ടിലുകൾ കൂട്ടിയിട്ട് അതിലാണ് ഭൂരിപക്ഷത്തിൻ്റെയും കിടപ്പ്. മുമ്പ് ദുർമരണങ്ങൾ നടന്ന വീടാണത്രെ. അതിനെ ചുറ്റിപ്പറ്റി കെട്ടുകഥകളും ധാരാളം. പാതിരാത്രിയിൽ നിഴൽ രൂപങ്ങളും മറ്റും പലരും കണ്ടെന്ന പ്രചരണം.... അങ്ങനെ ആകെക്കൂടി ഭൂതപ്രേതാദികളുടെ വിഹാരകഥകൾ മേയുന്ന ഇടത്തെ ഓർമകളാണ് പറയാൻ പോകുന്നത്.

വീട് പ്രേതങ്ങൾക്കു മാത്രം വിഹരിക്കാനായി വിട്ടുകൊടുത്ത് ക്രിസ്തുമസ് അവധിക്ക് ഹോസ്റ്റലിലുണ്ടായിരുന്ന എല്ലാവരും അവരവരുടെ നാടുകളിലേക്ക് പോയി. വിജേഷ്, ലത്തീഫ്, ഷൺമുഖൻ, പ്രവീൺ ഒപ്പം ഞാനും ചേർന്ന് അഞ്ചുപേർ പൂക്കാടുള്ള ഒരു ഉത്സവത്തിൽ അലഞ്ഞ ശേഷം പാതിരായ്ക്ക് കിട്ടിയ ബസിന് കൊയിലാണ്ടിയിൽ വന്നിറങ്ങി.

ഇനിയെന്തു ചെയ്യും? എല്ലാവരുടെയും മുഖത്ത് ആ ചോദ്യം കനം വെച്ചപ്പോൾ പ്രവീൺ അതിനെ ഉടച്ചു കൊണ്ടു പറഞ്ഞു -


Related Articles