നഷ്ടബോധം തോന്നാറുണ്ടോ ? അതെന്നാ ചോദ്യമാണല്ലേ.
നഷ്ടബോധം തോന്നാത്ത മനുഷ്യരുണ്ടോ.
സ്ഥിരമായി നഷ്ടബോധവും കുറ്റബോധവുമൊക്കെയനുഭവപ്പെടുന്ന ചില കാര്യങ്ങളുണ്ടാകും മനുഷ്യർക്ക്. പലർക്കുമത് പലതായിരിക്കുമെന്നുമാത്രം.
എന്നെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങൾ വാങ്ങാൻകഴിയാതെപോകുന്നത് സ്ഥിരമായി നഷ്ടബോധം തോന്നിപ്പിക്കുന്ന ഒരു സംഗതിയാണ്. ചിലപ്പോൾ ചില പുസ്തകങ്ങളുടെ മൂല്യം നമുക്ക് പിടികിട്ടില്ല.
