ഡിഗ്രി രണ്ടാംവർഷ പരീക്ഷ നടക്കുന്ന കാലം - ക്ലാസുകളിൽ അധികമൊന്നും കയറാത്തതിനാലും പാഠഭാഗങ്ങൾ അതാത് ദിവസങ്ങളിൽ വായിക്കാത്തതിനാലും പരീക്ഷ എന്നത് ഭാരവും സമ്മർദ്ദവുമായി തീർന്നു. അത്തരം ഉത്കണ്ഠകളെ മുഴുവൻ കാറ്റിൽ പറത്താനുള്ള ആശയവുമായി ഷണ്മുഖദാസ് രംഗത്ത് വന്നു. അന്ന് അവൻ ക്യാമ്പസിൽ എസ്.എഫ്.ഐയുടെ നേതൃത്വനിരയിലുണ്ട്.
'നമ്മൾ ഒരു യാത്ര പോകുന്നു'
മാവിൻ ചോട്ടിൽ വൈകുന്നേരം കാറ്റുകൊള്ളാനിരുന്ന എല്ലാവരും അന്തംവിട്ടു.
പരീക്ഷാ സമയത്ത് യാത്രയോ ?
