എന്റെ പൊണ്ടാട്ടി എനിക്ക് മാത്രം

Column

എന്റെ പൊണ്ടാട്ടി എനിക്ക് മാത്രം


'പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, ദു:ഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ തുമ്പിനാല്‍ പുഷ്പങ്ങളാക്കുന്നു ഭാര്യ' ഈ പാട്ട് ഭാര്യയെ പുകഴ്ത്തി പാടുന്ന പാട്ടല്ലേ എന്നു ചോദിച്ചാല്‍ ഞാന്‍ അല്ല എന്നേ പറയൂ...

ഒരു ഭര്‍ത്താവ് തന്റെ ഭാര്യ എങ്ങനൊക്കെ ആയിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് നായകന്‍ പാട്ടില്‍ കൂടി പറഞ്ഞു പഠിപ്പിക്കുകയാണ് ചെയ്യുന്നത്.

'ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യദേവിയാണെപ്പോഴും ഭാര്യ' ഈ വരിയില്‍ ഒളിഞ്ഞുകിടക്കുന്ന അര്‍ത്ഥമെന്താണെന്ന് മനസ്സിലായോ? ഭര്‍ത്താവ് എത്ര വഴക്ക് പറഞ്ഞാലും, തല്ലിയാലും എതിരൊന്നും പറയാതെ ഭൂമിയെക്കാളും ക്ഷമയോടെ ആ ഭര്‍ത്താവിനോടൊപ്പം ജീവിച്ച് പോവുന്ന ഉത്തമ ഭാര്യയാണ് നീ എന്നാണ് കവി ഉദ്ദേശിക്കുന്നത്.

അങ്ങനെ ഭൂമിയെക്കാളും ക്ഷമിച്ച് ക്ഷമിച്ച് ക്ഷമയുടെ അറ്റം വരെ എത്തി ഒന്നും പ്രതികരിക്കാന്‍ പോലും പറ്റാതെ ജീവിതം അവസാനിപ്പിച്ച് മണ്ണിനടിയില്‍ പോയ എത്രയോ ഭാര്യമാരുണ്ട്. കണക്കെടുക്കുകയാണെങ്കില്‍ ഇന്ത്യയിലുള്ള ഓരോ ഗ്രാമത്തിലും ഒരു ഭാര്യയെങ്കിലും ഭര്‍ത്താവിന്റെ ശല്യം സഹിക്കാതെ സ്വയം മരണത്തിലേക്ക് പോയിട്ടുണ്ടാവും, ഉറപ്പ്.


Related Articles