ഒരു ദിവസം ഞങ്ങൾ കുറച്ചുപേർ ഹോസ്റ്റലിൽ ചടഞ്ഞിരുന്ന് പല കഥകൾ പറഞ്ഞിരിക്കെ പി ജി വിദ്യാർത്ഥിയായ അനൂപിന് ഒരു ഫോൺകോൾ വന്നു. കലാമണ്ഡലത്തിൽ പഠിക്കുന്നവർ നവരാത്രി ആഘോഷത്തിന് ക്ഷണിക്കാൻ വിളിച്ചതാണ്. അനൂപ് ഫോൺ സ്പീക്കറിലിട്ടു -
മറുപുറത്തെ ശബ്ദങ്ങൾ പുറത്തുവന്നു -
"സോബിൻ ചേട്ടാ... നവരാത്രിക്ക് കലാമണ്ഡലത്തിൽ വരണേ."
"ബിനീഷേട്ടാ, മറക്കല്ലേ.. എല്ലാ ചെലവും ഞങ്ങളുടെ വക.
നിങ്ങളെല്ലാം അന്ന് അതിഥികളാണ്."
