കവിത തന്ന കൂട്ടുയാത്രകൾ

Column

കവിത തന്ന കൂട്ടുയാത്രകൾ


കാലടിയിലെ പഠനകാലത്താണ് കവികളുടെയും കവിതകളുടെയും കൂട്ടു ലഭിക്കുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പടങ്ങുന്ന ആനുകാലികങ്ങളിലെ കോളേജ് വിദ്യാർഥികൾക്കുള്ള പംക്തികളിൽ എഴുതുമായിരുന്നു. ദേശാഭിമാനി വാരിക, ചന്ദ്രിക ആഴ്ചപ്പതിപ്പ് തുടങ്ങിയവയെല്ലാം വിദ്യാർത്ഥികളുടെ കോളത്തിനും പ്രാധാന്യം നൽകിയിരുന്നു. കൊയിലാണ്ടി സെൻ്ററിൽ അധ്യാപകരുടെയും ജീവനക്കാരുടെയും ഒരു സാംസ്കാരിക സംഘടനയുണ്ട് - 'ഹാർട്ട് ' എന്നാണ് പേര്. പ്രിയപ്പെട്ട അധ്യാപകനായ ഡോ. പ്രദീപൻ പാമ്പിരികുന്ന് മാഷ് ഒരു ദിവസം മലയാള വിഭാഗത്തിലേക്ക് വിളിച്ചു -

ബിനീഷേ... കൈയില് എത്ര കവിതകൾ ഉണ്ടാകും?

പത്തെഴുപതെണ്ണം കാണും മാഷേ.

നാളെ അത് കൊണ്ട് വരാമോ ?


Related Articles