വാസുദീപം
ചിത്രം വരച്ചത്: രമേഷ് പെരുമ്പിലാവ്

Column

വാസുദീപം


ത്താം ക്ലാസ് വരെ മലയാളം പഠിക്കുകയോ സ്ഥിരമായി മലയാളം പത്രം വായിക്കുകയോ മലയാളം വാർത്തകൾ കേൾക്കുകയോ മലയാളസിനിമ കാണുകയോ ചെയ്തിരുന്ന ഏതൊരാൾക്കാണ് എം.ടി. വാസുദേവൻ നായർ എന്ന പേരുമായി കൂട്ടിമുട്ടാനോ കണ്ടുമുട്ടാനോ കേട്ടുമുട്ടാനോ കഴിയാതിരിക്കുക. ശരാശരി മലയാളിക്ക് എഴുത്ത് എന്നാൽ എം.ടി.യായിരുന്നു.

അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുട പിടിച്ചേക്കും. അല്പന്മാരുടെ അമിതപ്രൗഢിയും ധാരാളിത്തവും കാണുമ്പോൾ ആൾക്കാർ പറഞ്ഞിരുന്ന ഒരു ചൊല്ലുണ്ട്. "വല്യ പാറായിൽ തരകനാണെന്നാ വിചാരം".

ഇത്തിരിയെന്തെങ്കിലും എഴുതിയതിന്റെപേരിൽ ഒത്തിരി അഹങ്കാരം കാണിക്കുന്നവരെ കളിയാക്കാൻ എഴുത്തോ വായനയോ കമ്മി ആയിരുന്നവർ പോലും ഇങ്ങനെ പറയുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു, "വല്യ എം.ടി. വാസുദേവൻ നായരാണെന്നാ ഭാവം".

അരയോ മുറിയോ തിരക്കഥയെഴുതിയിട്ട് ഞെളിഞ്ഞുനടക്കുന്നവരെ പരിഹസിക്കാൻ സിനിമാപ്രവർത്തകർ ഉപയോഗിച്ചിരുന്ന ഒരു പേരാണ് "കൊച്ചെംടി".


Related Articles