കഴിഞ്ഞ ആഴ്ചയിൽ നരേന്ദ്രപ്രസാദിനെക്കുറിച്ച് പറഞ്ഞുനിർത്തിയത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രതിനായകനിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ്. ഒരുപക്ഷേ, ആ കവിതകളുടെ ഏറ്റവും നല്ല വായനകൾ നടത്തിയവരിൽ ഒരാൾ നരേന്ദ്രപ്രസാദായിരുന്നു. പ്രേതപീഡയുടെ സത്യം, നിത്യപ്രവാസി എന്നീ ലേഖനങ്ങൾ മതിയാകും അതിനു തെളിവായി.
മൊബൈൽ ഫോണിൽ വിരൽ കൊണ്ട് തെന്നിച്ചുതെന്നിച്ചിരിക്കുമ്പോൾ ഒരു ക്ലിപ്പ് കണ്ണിൽപ്പെട്ടു. യുവാവായ ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു കവിത ചൊല്ലുന്നു. അരവിന്ദന്റെ പോക്കുവെയിൽ സിനിമയിലെ രംഗമാണ്.
"അമ്മേ,
പിൻവിളി വിളിക്കാതെ,
മുടിനാരുകൊണ്ടെൻ്റെ കഴലുകെട്ടാതെ,
പടി പാതി ചാരിത്തിരിച്ചുപോക.
തെളിയുന്നതില്ല നിറ-
മിഴിയിലൊരു വഴിയും.
ഒഴിയുന്നതില്ലിഴഞ്ഞീ രാഹുകാലം.
...........
