സ്മഗ്ലിങ്ങ്.
ആ വാക്കിന്‍റെ അർത്ഥം ചോദിച്ചാലിപ്പോൾ കൊച്ചുപിള്ളേര് പോലും പറഞ്ഞുതന്നെന്നിരിക്കും. പക്ഷേ, കുഞ്ഞുക്ലാസുകളിൽ പഠിക്കുന്നകാലത്ത് എനിക്കതെന്താ സംഭവമെന്ന് അറിയത്തേയില്ലായിരുന്നു. സ്മഗ്ലിങ് എന്നത് ഒരു യമണ്ടൻ ഐറ്റമാണെന്ന് പിടികിട്ടിയത് അതിരാത്രം സിനിമ കണ്ടപ്പഴാണ്.
ഐ.വി. ശശി - ജോൺ പോൾ ടീം ഒരുക്കിയ അതിരാത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ശങ്കറും സീമയും ക്യാപ്റ്റൻ രാജുവും ലാലു അലക്സും കെ. പി. ഉമ്മറുമൊക്കെയടങ്ങുന്ന വമ്പൻ താരനിരയാണുണ്ടായിരുന്നത്.
അതിരാത്രം എന്ന വാക്കിൻ്റെ അർത്ഥവും ആ സിനിമ കാണാൻപോകുമ്പോൾ അറിയില്ലായിരുന്നു. എന്തിനാണതിന് അങ്ങനെയൊരു പേരിട്ടതെന്ന് ഇപ്പോഴും കൃത്യമായിട്ടറിയത്തില്ലെന്നതാണ് സത്യം. പാഞ്ഞാൾ അതിരാത്രം എന്നൊക്കെ കേട്ടിട്ടുണ്ട്.
