"ഒത്തിരി കാശുണ്ടാകുമ്പം ഈ സ്ഥാപനം വിലയ്ക്കുമേടിക്കണം.
അല്ലെങ്കിൽ ഇവിടുത്തെ മെയിൻ കക്ഷിയാകണം."
ആറാം ക്ലാസിലെ വല്യവധിക്ക് നാട്ടുമ്പുറത്തൂന്ന് കോട്ടയം അഭിലാഷിലോട്ട് കടത്തനാടൻ അമ്പാടി കാണാൻ പോകുമ്പം കെ.കെ. റോഡിൻ്റെ ഇടത്തെവശത്തിരിക്കുന്ന വെളുത്തകെട്ടിടം നോക്കി ഒരു ചെറുക്കൻ കണ്ട മനോരാജ്യമാണിത്.
മനോരാജ്യം എന്നായിരുന്നില്ല ആ സ്ഥാപനത്തിൻ്റെ പേര്, മലയാള മനോരമ എന്നായിരുന്നു.
ആ ചെറുക്കൻ വേറാരുമായിരുന്നില്ല.
