ബുദ്ധനും ജി.ആർ. ഇന്ദുഗോപനും തമ്മിലെന്ത്?
ഇന്ദുഗോപൻ വിലായത്ത് ബുദ്ധ എന്നൊരു കഥയെഴുതിയിട്ടുണ്ട്. അതിപ്പോൾ സിനിമയായിട്ട് പുറത്തുവരികയുമാണ്.
പിന്നൊരു ബന്ധമുള്ളത് മുടിയുടെ കാര്യത്തിലാണ്. ബുദ്ധഭിക്ഷുക്കളെപ്പോലെ മുടി മൊത്തം ക്ലീൻക്ലീനായി വടിച്ചുകളഞ്ഞ സെറ്റപ്പിലാണ് പുള്ളിക്കാരന്റെ തലയുടെ ഗെറ്റപ്പ്.
ഇന്ദുഗോപനെക്കുറിച്ച് എന്നെങ്കിലും എഴുതുമെന്ന് എനിക്കുറപ്പായിരുന്നു പക്ഷേ ഇതിപ്പം ഇങ്ങനെ പെട്ടെന്നെഴുതാൻ കാരണം ഒരു തലവടിയാണെന്ന് പറയാം. ആലപ്പുഴ ജില്ലയിലെ തലവടി എന്ന സ്ഥലമല്ല കേട്ടോ. തലയിലെ മുടിവടി. അഥവാ മുടിയുടെ മുണ്ടകൻപാടംകൊയ്യൽ.
