കുട്ടിക്കാനം

Column

കുട്ടിക്കാനം


ഴിഞ്ഞയാഴ്ച പുഞ്ചവയൽ എന്ന സ്ഥലത്തെക്കുറിച്ചുപറഞ്ഞാണ് തുടങ്ങിയത്. ഇത്തവണ കുട്ടിക്കാനത്തെക്കുറിച്ച് പറയാം. കോട്ടയം - കുമളി റോഡ് (കെ.കെ. റോഡ്) വഴി പോയാൽ മുണ്ടക്കയം പാലം കഴിയുന്നതോടെ ഇടുക്കി ജില്ല തുടങ്ങും. കൊടികുത്തിയും പെരുവന്താനവുമൊക്കെ കടന്ന് വളവും തിരിവും കേറിച്ചെല്ലുമ്പോൾ കുട്ടിക്കാനത്തെത്തും.

ഡിസംബർ - ജനുവരി - ഫെബ്രുവരി മാസങ്ങളിൽ കോടമഞ്ഞും കുളിരുമൊക്കെയുണ്ടാകുമവിടെ. ഒരു രസികൻ പറഞ്ഞതുപോലെ 'ക്ലൈമറ്റ് ചുമ്മാ വീശിയടിക്കുന്ന സ്ഥലം.' പല്ല് കിടുകിടാ കൂട്ടിയിടിക്കുമെന്നു കരുതി കമ്പിളിയും കോട്ടും കുരങ്ങൻതൊപ്പിയുമൊക്കെയായി കുട്ടിക്കാനത്ത് ചെന്നിട്ട് കൊടുംവെയിലത്ത് വിയർത്തുകുളിച്ചു തിരിച്ചുപോന്ന വിനോദസഞ്ചാരികളുമുണ്ട് കേട്ടോ. അതിപ്പോ കുട്ടിക്കാനത്തായാലും കൊഡൈക്കനാലിലായാലും കമ്പോഡിയയിലായാലും കാലാവസ്ഥ കനിഞ്ഞില്ലെങ്കിൽ കാഴ്ചാനുഭവങ്ങൾ അലമ്പായിത്തീരും.

കുട്ടിക്കാനം മരിയൻ കോളജിൽ ഒത്തിരി സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. ജോർജ് കിത്തു സംവിധാനം ചെയ്ത ഇന്ദ്രിയവും പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും അടക്കം ധാരാളം പടങ്ങൾ കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരത്തിലും ചിത്രീകരിച്ചിട്ടുണ്ട്.


Related Articles