കൈരേഖ

Column

കൈരേഖ


പുഞ്ചവയൽ എന്ന് കേട്ടിട്ടുണ്ടോ? അതെന്നാ ഒരു ചോദ്യമാണല്ലേ. സത്യത്തിൽ കർഷകത്തൊഴിലാളികളേക്കാൾ കൂടുതൽ പുഞ്ചവയലുകളിൽക്കൂടി കയറിയിറങ്ങിയിട്ടുള്ളത് മലയാളകവികളും പാട്ടെഴുത്തുകാരുമായിരിക്കും.

ഓരോ വാക്കും കേൾക്കുമ്പോൾ ഓരോരുത്തരുടെയും മനസ്സിലേക്ക് പെട്ടെന്ന് ഓടിക്കേറിവരുന്നത് ഓരോരോ കാര്യങ്ങളായിരിക്കും. എനിക്ക് പുഞ്ചവയലെന്ന് കേട്ടാൽ ആദ്യം ഓർമ്മവരുന്ന കാര്യങ്ങളിലൊന്ന് പഴയൊരു മിമിക്രി കസെറ്റിലെ പ്രാസഡയലോഗാണ്.

"പുഞ്ചവയലിൽ നഞ്ചു കലക്കിയ കുലവഞ്ചകീ..."

പിന്നെ, രണ്ടു സിനിമാഗാനങ്ങളും വൈലോപ്പിള്ളിയുടെ പടയാളികളിലെ വരികളും.


Related Articles