ഒടേതമ്പുരാട്ടീസ് (ഭാഗം 2)

Column

ഒടേതമ്പുരാട്ടീസ് (ഭാഗം 2)


"അരുന്ധതിയുടെ നോവലിൽ ഇംഗ്ലീഷ് ശൈലി മോശമായിപ്പോയി എന്നു തുറന്നടിച്ചത് മലയാളികൾക്കു ലോകകവാടം തുറന്നുകൊടുക്കുന്ന രസികൻ കാരണവർ എംപി നാരായണപിള്ളയാണ്. ഭാഷാപരമായ പുതുമകളാണ് അരുന്ധതിയുടെ നോവലിൻ്റെ ഏറ്റവും വലിയ ഗുണം എന്നു ബുക്കർ പ്രൈസ് കമ്മിറ്റിയിലെ ഇംഗ്ലീഷുകാരായ വിധികർത്താക്കൾ പറയുന്നു!

ഭാഷയിലെ കലർപ്പിൻ്റെ സൗന്ദര്യം മലയാളസാഹിത്യകൃതികളിൽനിന്ന് ഉൾക്കൊള്ളാൻ കഴിയാത്തവർക്ക് ഇപ്പോൾ അരുന്ധതിയുടെ ഇംഗ്ലീഷ് നോവലിൽനിന്നു പാഠം പഠിക്കാം."

ഡോ. സ്കറിയ സക്കറിയ എഴുതിയത് അരുന്ധതി റോയിയുടെ നോവലിനു മാത്രം ബാധകമാകുന്ന കാര്യമല്ല.

ഭാഷ പ്രയോഗിക്കപ്പെടുന്ന ഏതു സന്ദർഭത്തിലും പ്രസക്തമായ ചില "പുത്തൻപുതുമകളെ" അദ്ദേഹം തന്റെ ലേഖനത്തിൽ അവതരിപ്പിക്കുന്നുണ്ട്.


Related Articles