പേൻ ഒരു ഇന്റർനാഷണൽ പ്രശ്നമാണോ?
വേണമെങ്കിലാകാമെന്ന് ബിഗ് ബോസ് മലയാളം സീസൺ 7 ലെ രേണു സുധിയും അനുമോളും തമ്മിലുള്ള തർക്കം തെളിയിച്ചുതന്നിട്ട് അധികം നാളായിട്ടില്ല. ചേരിതിരിഞ്ഞ് തർക്കവും തെറിവിളിയുമായി പലരും പൊലിപ്പിച്ച പേൻചർച്ചകൾ ഭാഗ്യത്തിന് തമ്മിലടിയോ തെരുവുയുദ്ധമോ ആയി പടർന്നില്ല. ഇല്ലെങ്കിൽ ' ബാറ്റിൽ ഓഫ് ലൈസ് ' എന്ന പേരിൽ ചരിത്രവിദ്യാർത്ഥികൾ നാളെകളിലത് പഠിക്കാനിടയായേനെ.
അല്ലെങ്കിൽത്തന്നെ ചരിത്രവിദ്യാർഥികളും സാമൂഹ്യശാസ്ത്രവിദ്യാർഥികളും ഇന്നതേ പഠിക്കാവൂ എന്ന് നിർബന്ധംപിടിക്കാൻ കഴിയുമോ ?
മനുഷ്യജീവിതവുമായി ബന്ധപ്പെടുന്ന എന്തും അവരുടെ പഠനവിഷയം തന്നെ.
