ബെന്നി ദയാലു (ഭാഗം 2)

Column

ബെന്നി ദയാലു (ഭാഗം 2)


ജീവിതത്തിലാദ്യമായി ഞാനൊരു ചെറിയ നോവലെഴുതാൻശ്രമിച്ചത് എം. മധുചന്ദ്രൻ എന്ന പത്രാധിപരുടെ നിരന്തരപ്രേരണയിലാണ്. വാരികയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച നോവൽ പുസ്തകരൂപത്തിലാക്കാൻ പ്രസാധകർ തിടുക്കംകൂട്ടിയപ്പോൾ അതിനൊരവതാരികയുണ്ടായെങ്കിലെന്ന് ആഗ്രഹിച്ചുപോയി.

സ്വന്തം എഴുത്തിന്റെ കാര്യത്തിൽ ആത്മവിശ്വാസമുള്ള അതികായരായ എഴുത്തുകാരൊക്കെത്തന്നെ അവതാരികകളുടെ ആവശ്യകതയിൽ വിശ്വസിക്കാത്തവരാകും. അനാവശ്യകാര്യങ്ങൾക്ക് ആത്മവിശ്വാസവും അഹങ്കാരവുമൊക്കെ ചില സമയങ്ങളിൽ ആവശ്യത്തിലേറെയുണ്ടാകുമെങ്കിലും ഞാനൊരതികായനല്ല. ദുർബ്ബലജീവിയാണ്.

ആദ്യമായിട്ടൊരു ഫിക്ഷനാക്രമണത്തിനിറങ്ങിത്തിരിച്ചപ്പോൾ അതിനൊരു പിൻബലമുണ്ടാകണമെന്നാഗ്രഹിച്ചുപോയി. കന്നിസംരംഭമായതുകൊണ്ട് ക്രെഡിബിലിറ്റിയുള്ള ഒരു എഴുത്തുകാരൻ അവതരിപ്പിച്ചാൽ ആദ്യസമയങ്ങളിൽ ചിലരെങ്കിലും പുസ്തകം ശ്രദ്ധിക്കാനിടയാകും.

മനസ്സിൽ തെളിഞ്ഞത് ഒരേയൊരെഴുത്തുകാരന്റെ പേരാണ്.


Related Articles