"മുരുകാ" എന്ന വിളി കേരളമാകെ ഹിറ്റായിനിൽക്കുന്ന സമയമാണ്.
തുടരും സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ഷണ്മുഖൻ ഇടയ്ക്കൊക്കെ അങ്ങനെ വിളിക്കുന്നുണ്ട്. ചെന്നൈയിലെ സ്റ്റണ്ട് മാസ്റ്റർമാരുടെയും ഡ്യൂപ്പ് ഫൈറ്റേഴ്സിൻ്റെയുമൊക്കെ "മുരുകാ" എന്ന സിഗ്നേച്ചർവിളിയിൽനിന്നാണ് മോഹൻലാലിന് അത് കിട്ടിയതത്രേ.
ഒവി വിജയന്റെ കഥകളിൽ മുരുകൻ എന്ന കോഴിയെയും ഭാര്യ പികെ മറിയാമ്മ എന്ന പിടക്കോഴി മറിയാമ്മയെയും കണ്ടുമുട്ടാൻകഴിയും. പ്രയാണം എന്ന കഥ തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്.
"ഈയിടെ ഒരു കോഴിയെ പരിചയപ്പെട്ടു. പേരെന്തെന്ന് ചോദിച്ചു. "മുരുകൻ", അവൻ പറഞ്ഞു, "ഹിന്ദുസ്ഥാനിക്കാരോട് മുറുഗാ എന്ന് മാറ്റിപ്പറയും"
