പ്രിൻസപ്പൻ

Column

പ്രിൻസപ്പൻ


"അന്നു ചൊവ്വാഴ്ചയായിരുന്നു.
1997 ഏപ്രിൽ 29. രാവിലെ പത്തുമണി.

ചങ്ങനാശേരി സർക്കിൾ ഇൻസ്പെക്‌ടറുടെ ഓഫീസിൽ ഫോൺ മുഴങ്ങി. മറുവശത്തു ഭീതിയും പരിഭ്രാന്തിയും നിറഞ്ഞ ശബ്ദം:

"അമ്പിയെ വെട്ടിക്കൊല്ലുന്നു, മുൻസിഫ് കോടതിക്കു സമീപം."

ചങ്ങനാശേരിയിൽ അമ്പിക്കു മുഖവുര വേണ്ട. പൊലീസിനു പ്രത്യേകിച്ചും. ഒരു നാടിൻ്റെ പേടിസ്വപ്‌നമായ അധോലോക നേതാവിനാണു വെട്ടേൽക്കുന്നത്. പൊലീസ് ഉണർന്നു. സിഐയുടെ നേതൃത്വത്തിൽ വൻസംഘം പറന്നു- കോടതി പരിസരത്തേക്ക്. പുഴവാത് ടെലിഫോൺ എക്സ്‌ചേഞ്ചിനു സമീപമെത്തുമ്പോൾ പൊലീസ് അന്ധാളിച്ചു.


Related Articles