ജോണഭ്രഹാം

Column

ജോണഭ്രഹാം


Accidental death of an anarchist എന്നൊരു പുസ്തകമുണ്ട്.

എൻ്റെ ബിരുദപഠനകാലത്താണ് ആ നാടകമെഴുതിയ ദാരിയോ ഫോയ്ക്ക് നൊബേൽ പുരസ്കാരം ലഭിച്ചതറിഞ്ഞത്. പ്രേമിക്കാൻ പദ്ധതിയിട്ടിരുന്ന ഇംഗ്ലീഷ്സാഹിത്യകാരിപ്പെൺകൊച്ചിന്റെ മുന്നിൽ ആളാകാൻ ഇല്ലാത്ത കാശുമുടക്കി എറണാകുളം സരിത തീയേറ്ററിന്റെ എതിർവശത്തുള്ള കുര്യൻ ടവറിലെ ഡിസി ബുക്സിൽ പോയി അന്തക്കാലത്ത് വാങ്ങിയതാണ് ഇറ്റലിക്കാരന്റെ പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ.

പക്ഷേ, അരാജകവാദിയുടെ അപകടമരണം എന്ന തലക്കെട്ട് കാണുമ്പോഴൊക്കെ മനസ്സിലാദ്യംതെളിയുന്നത് ഒരു താടിക്കാരന്റെ മുഖമാണ്. പലരും 'ജോണഭ്രഹാം' എന്ന് വിശേഷിപ്പിച്ച ചലച്ചിത്രകാരൻ ജോൺ എബ്രഹാമിന്റെ മുഖം.

കഥാപുരുഷൻ മരിച്ചത് ഒരു മേയ് മുപ്പത്തി ഒന്നിനാണ്, ഈ കുറിപ്പെഴുതുന്നവൻ ജനിച്ചതും.


Related Articles