മുത്താമ്പി പുഴ കണ്ട് പെരിയാറിൽ കുളിക്കുന്നു

Column

മുത്താമ്പി പുഴ കണ്ട് പെരിയാറിൽ കുളിക്കുന്നു


കൊയിലാണ്ടി ക്യാമ്പസ് മുത്താമ്പി പുഴയ്ക്കടുത്താണ്; കാലടി ക്യാമ്പസാകട്ടെ പെരിയാറിനു സമീപവും. ഈ രണ്ടു പുഴകളുമായും ഏറെ അടുപ്പം ഞങ്ങൾക്കുണ്ടായിരുന്നു. ക്ലാസ്സ് കഴിഞ്ഞാൽ ചില വൈകുന്നേരങ്ങളിൽ മുത്താമ്പി പുഴയോരത്തിരിക്കുക എന്നത് ഞങ്ങൾ കുറച്ചു പേരുടെ ആനന്ദങ്ങളിലൊന്നായിരുന്നു. സൂര്യനസ്തമിക്കുമ്പോൾ പാലത്തിനപ്പുറം ചുവന്നുതുടുത്ത സൂര്യനെ കാണാം. ക്യാമ്പസിലെ സീനിയറും പൂർവ്വ വിദ്യാർത്ഥിയുമായ രമേശേട്ടൻ തോണിയുമായി എത്തുന്ന ദിവസം ഞങ്ങളതിൽ കയറി ഏറെ ദൂരം പോകുമായിരുന്നു. ചില ദിവസങ്ങളിലാകട്ടെ വലയെറിഞ്ഞ് മീൻ പിടിക്കാൻ കൂടെ കൂടും. അതുപോലൊരു വൈകുന്നേരം ഷണ്മുഖനും ചിരികണ്ടൻ എന്ന് വിളിപ്പേരുള്ള രജീഷും പ്രജീഷും ഞാനും പുഴയോരത്തെ തെങ്ങിൻതോപ്പിലിരുന്ന് പല കഥകളും പറയുകയായിരുന്നു. കുറച്ചു കുട്ടികൾ മുളയും പ്ലാസ്റ്റിക് ബോട്ടിലും ചേർത്ത് കയർകെട്ടി നിർമ്മിച്ച തോണിയിൽ തുഴഞ്ഞു കളിക്കുന്നുണ്ട്. അക്കരെ രണ്ടുപേർ മുണ്ട് മാടികുത്തി പരസ്പരം സംസാരിച്ചു നിൽക്കുന്നത് ഒരു ചിത്രത്തിലെന്നപോലെ കാണാം. പെട്ടെന്ന് അതിലൊരാൾ കൈകൊട്ടിയും കൂവിയുമൊക്കെ തോണിയിൽ പോകുന്ന കുട്ടികളെ വിളിക്കുന്നുണ്ട് -

"ഡാ -എന്നെ അക്കരയ്ക്ക് വിട്.

എന്നാൽ അവർ അതൊന്നും കേൾക്കാതെ മുളന്തോണി തുഴഞ്ഞു കളിക്കുകയാണ്. പെട്ടെന്ന് അയാൾ ഉടുത്ത മുണ്ടും ഷർട്ടുമഴിച്ച് തലയിൽ കെട്ടി പുഴയിലേക്കിറങ്ങി. കൂടെയുള്ള സുഹൃത്ത് തടഞ്ഞെങ്കിലും അയാൾ നീന്താൻ തുടങ്ങി. ഇപ്പുറത്തെ കരയിലിരുന്ന് ഞങ്ങൾ പരസ്പരം ചോദിച്ചു -


Related Articles