സ്വയം വിമര്‍ശനത്തിന്‍റെ നര്‍മ്മഭംഗി

Cinema

സ്വയം വിമര്‍ശനത്തിന്‍റെ നര്‍മ്മഭംഗി


കോട്ടയം ബസേലിയസ് കോളേജിൽ ഡിഗ്രിക്കു പഠിക്കുന്ന കാലമാണ്. ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരിലൊരാളായ പ്രഫുല്ലചന്ദ്രൻ സർ ഒരു ദിവസം ക്ലാസ്സിലെത്തി മറ്റൊരാമുഖമില്ലാതെ പറഞ്ഞു:

“വടക്കുനോക്കിയന്ത്രം എന്നൊരു സിനിമ വന്നിട്ടുണ്ട്. ശ്രീനിവാസൻ്റെ സിനിമയാണ്. എല്ലാവരും കാണണം.”

ദസ്തയവ്സ്കി, കസാൻദ്സാക്കിസ്, കാഫ്ക, സാർത്ര്, കാമു എന്നിവരെപ്പറ്റിയൊക്കെ ആവേശത്തോടെ സംസാരിക്കുകയും ശരാശരി എഴുത്തുകാരെക്കുറിച്ചുപോലും വിട്ടുവീഴ്ചയില്ലാതെ മൗനം പാലിക്കുകയും ചെയ്യാറുള്ള അദ്ദേഹം ശ്രീനിവാസൻ എന്നു പറഞ്ഞതു കേട്ടപ്പോൾ ഞങ്ങൾക്കു കൗതുകമായി. അതറിഞ്ഞ് അദ്ദേഹം കൂട്ടിച്ചേർത്തു:

“നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു തളത്തിൽ ദിനേശൻ ഉണ്ടാവും. അയാളെ പുറത്തെടുത്തു നമുക്കു നേരേ നിർത്തുമ്പോൾ നമ്മൾ ചിരിച്ചുപോകും.”


Related Articles