ഹീനം, മ്ലേച്ഛം,ബൗദ്ധം

Cinema

ഹീനം, മ്ലേച്ഛം,ബൗദ്ധം


പാശ്ചാത്യ സിനിമയെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അസ്ഥിരപ്പെടുത്തിയ പുത്തനേഷ്യൻ തരംഗത്തിലെ തീവ്രസിനിമയുടെ ഏറ്റവും മാരകവും വിധ്വംസകവുമായ മുഖമാണ് കിം കി ദുക് (1960-2020) എന്ന കാര്യത്തിൽ സംശയമില്ല. ഉടലും മനവും ലൈംഗികതയും ഹിംസയുമെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അസാധാരണമായി കലരുന്നു, തിളച്ചു മറിയുന്നു. ലോകത്തിന്റെ കാതലായ മാറ്റത്തേയും ചരാചരങ്ങളുടെ പരസ്പര ബന്ധത്തേയും ദൃശ്യാഖ്യാനം ചെയ്യുന്ന അനിത്യത്തിന്റെ തത്ത്വചിന്തയാണ് കിം പടങ്ങളുടെ പകർച്ചയും തുടർച്ചയും ആന്തരധാരയും. ജന്മനാടായ ഇന്ത്യയിൽ പൗരോഹിത്യ ആൺകോയ്മയാൽ ക്ഷുദ്രമായ പടയാളി ചങ്ങാത്തങ്ങളിലൂടെ വംശഹത്യ ചെയ്യപ്പെട്ട, എന്നാൽ ഏഷ്യയിലെമ്പാടും പരന്ന് അടിസ്ഥാന അധ്വാന ജനതകളുടെ വെളിച്ചമായ ഹീനവും ജുഗുപ്‌സാവഹവും മ്ലേഛവും എന്നു വിളിച്ച് അപരവൽക്കരിച്ചു ജന്മദേശത്ത് വംശഹത്യ ചെയ്യപ്പെട്ട ബൗദ്ധമായ അതിജീവന ചിന്തയുടെ അലയടിയാണ് കിം സിനിമയുടെ കാതലായി കാണാവുന്ന തത്ത്വചിന്ത.

വംശഹത്യ ചെയ്യപ്പെട്ട അനാത്മവും അനേകവാദവും ചിത്രകാരനായി തുടങ്ങിയ ഈ ഏഷ്യൻ പ്രതിഭയുടെ തിരപ്പടങ്ങളിൽ പ്രതീതിബന്ധങ്ങളോടെ അനിത്യമായി നിറയുകയാണ്. കൊലയും പാട്ടും പങ്കും പ്രതീത്യ സമുദ്പാദവുമെല്ലാം സിനിമയെ സമഗ്രമായി ആശ്ലേഷിക്കുന്നത് നമുക്കു വിശദമായി കാണാം. അതിതീവ്രമായ മിന്നലൊളി നമ്മിലും വീഴുന്നു. ലോകത്തേയും ഭാവിയേയും മാറ്റുന്ന ചലച്ചിത്ര പ്രയോഗമാണ് അപകടകരവും അപൂർവവുമായ ഈ അനിത്യതയുടെ ചിത്രണം. വരേണ്യ ലിംഗാധീശത്വത്തേയും ആണത്ത ലിംഗകാമനയേയും അവയവഛേദത്തിലൂടെ ചികിൽസിക്കുന്ന അനിത്യതയുടെ കാരുണ്യമായി അതിന്റെ ഇടിത്തീ പെയ്യുകയായി. നീതിയുടെ ലാവണ്യ പ്രയോഗമായി കിം സിനിമ സൗന്ദര്യശാസ്ത്രത്തേയും തത്ത്വചിന്തയേയും മാറ്റുന്നു. നീതിയുടെ അടിസ്ഥാന കരാർ അട്ടിമറിക്കപ്പെട്ട കേരളത്തിലും ഇന്ത്യയിലുമാണീ ചിത്രങ്ങളുടെ കാലികപ്രസക്തി.

സൗന്ദര്യശാസ്ത്ര വിമർശ വിഛേദങ്ങളും അപനിർമിതിയും


Related Articles