നിലവിളികളുടെ മിന്നൽപ്പിണരുകൾ

Cinema

നിലവിളികളുടെ മിന്നൽപ്പിണരുകൾ


 

1960-കളില്‍ വീഡിയോ ടെക്നോളജിയുടെ വരവോടെയാണ് വീഡിയോ ആര്‍ട്ട്, വീഡിയോ ഇന്‍സ്റ്റലേഷൻ എന്നീ കലാമേഖലകൾ സജീവമായത്. തുടക്കത്തില്‍ വീഡിയോ ഇന്‍സ്റ്റലേഷൻ ഗാലറികളിൽ പ്രദര്‍ശിപ്പിച്ചുവന്നു. പിന്നീട് പൊതു ഇടങ്ങളിലും പ്രദര്‍ശിപ്പിപ്പിച്ചുതുടങ്ങി. ഗാലറികളിലെ പ്രദര്‍ശനം കാണികളെ സ്വാധീനിക്കുന്നതിനായി ഗാലറിയുടെ ഇടത്തെ ഉപയോഗപ്പെടുത്തുന്നു. വീഡിയോ ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റുകൾ ഉപയോഗിക്കുന്ന പ്രധാന തന്ത്രങ്ങളിലൊന്ന് ആഖ്യാന ഘടനയിലെ ഒരു പ്രധാന ഘടകമായി ഇടം ഉൾപ്പെടുത്തുക എന്നതാണ്. ഈ രീതിയിൽ, ആഖ്യാനം ഇടത്തില്‍ വ്യാപിച്ച് കാണികളിൽ ദൃശ്യങ്ങളിലും ഇടത്തിലും ആമഗ്നരാവുന്ന അനുഭവം സൃഷ്ടിക്കുന്നു.

ഒരു മൾട്ടി-ചാനൽ വീഡിയോ ഇൻസ്റ്റലേഷനിൽ ഒരു സൃഷ്ടി ഒരു സ്ഥലത്ത്, ഉദാഹരണമായി ഒരു ഗാലറിയില്‍ രണ്ടോ അതിലധികമോ മോണിറ്ററുകളിൽ, അല്ലെങ്കില്‍, സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ചിലപ്പോള്‍ അഭിമുഖമായിട്ടായിരിക്കാം, മറ്റുചിലപ്പോള്‍ വേദിയുടെ പല ഭാഗങ്ങളിലായിട്ടായിരിക്കാം പ്രദര്‍ശിപ്പിക്കുക. അതായത്, ഒരു വേദിയില്‍ ഒരു ഇൻസ്റ്റലേഷൻ പ്രേക്ഷകർക്ക് ഒന്നിലധികം ചാനലുകളിൽ ഒരേസമയം കാണാനും അനുഭവിക്കാനും കഴിയുന്നു. ഇത് സിനിമാതിയേറ്ററിലെ ദ്വിമാന സ്‌ക്രീനിൽ സിനിമ കാണുന്ന അനുഭവത്തിൽനിന്ന് വളരെ വ്യത്യസ്തമാണ്.


Related Articles