അനുരാഗം ആഘോഷമാണോ.?

Cinema

അനുരാഗം ആഘോഷമാണോ.?


ബൈബിളിനെ വിശുദ്ധ ഗ്രന്ഥം എന്നതിൽ നിന്നും ഒരു ഫിലോസഫിക്കൽ ടെസ്റ്റ് എന്ന രീതിയിലേക്ക് മാറി കാണാൻ തുടങ്ങിയത് *പപ്പേട്ടന്റെ 'നമുക്ക് പാർക്കാം മുന്തിരി തോപ്പുകൾ' എന്ന സിനിമയെ അനുഭവിച്ച ശേഷമാണ്. ബൈബിൾ മാത്രമല്ല അതിനു മുൻപും ശേഷവും വായിച്ച വിശുദ്ധ ഗ്രന്ഥങ്ങളിലെ, തത്വ ചിന്തകൾ കാണാനും അതിനെ മനസിലാക്കാൻ ശ്രമിക്കുന്നതിന് തുടക്കം കുറിച്ചതും അങ്ങനെയാണ്.

സ്നേഹമെന്ന മനുഷ്യനെ നില നിർത്തുന്ന, അവനെയിന്നുമൊരു സാമൂഹികജീവിയായി നിലനിർത്തുന്ന വികാരത്തെ എത്ര കുലീനമായാണ് ഹോളി ടെസ്റ്റുകൾ അവതരിപ്പിക്കുന്നത്. സോളമനും സോഫിയയും തങ്ങളിലെ അനുരാഗത്തെ ബൈബിളിലെ സോളമന്റെ ഗീതങ്ങളിലൂടെ നിശബ്ദമായി പറയുമ്പോൾ അത് കാണുന്നവരിലൊക്കെയും അവാച്യമായൊരനുഭൂതി ഉണ്ടാകും. അവർ പോലുമറിയാതെ നെഞ്ചിൻ കൂട്ടിലേക്ക് അനുരാഗത്തിന്റെ വിത്തുകൾ വീഴും.

"അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും" എന്ന ഭാഗം വായിച്ചു കഴിയുമ്പോൾ സോഫിയയുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ അനവധിയാണ്. പത്മരാജൻ എന്ന മഹാപ്രതിഭ ആ ഭാവങ്ങളെ ഭംഗി ചോരാതെ പകർത്തി നമ്മളിലേക്ക് ചേർത്ത് വെക്കുമ്പോൾ അത് കാണുന്നവരിൽ എങ്ങനെയാണു അനുരാഗം മൊട്ടിടാതെയിരിക്കുക. പ്രേമത്തിന്റെ എല്ലാ ഭാവങ്ങളെയും തൊട്ട സിനിമയായിരുന്നു 'നമുക്ക് പാർക്കാം മുന്തിരി തോപ്പുകൾ.'


Related Articles