കൃഷ്ണകുമാര്‍ പി എസ്

കഥാകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ബ്ലോഗര്‍. ആറ് മാസം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ടൈപ്പ് 2 എന്ന ജനിതക രോഗം കണ്ടെത്തി. രോഗാവസ്ഥയില്‍ തളരാതെ പല മേഖലകളിലായി തന്റെ പ്രാഗല്ഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്നു. മസ്‌കുലാര്‍ ഡിസ്‌ട്രോഫി രോഗികളുടെ കൂട്ടായ്മയായ മിന്‍ഡി (മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോഫി) ട്രസ്റ്റിന്റെ വൈസ് ചെയര്‍മാനാണ്. കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2018 ലെ സാമൂഹിക സേവനത്തിനുള്ള സംസ്ഥാന യൂത്ത് ഐക്കണ്‍ അവാര്‍ഡ്, 2021 ലെ ടാറ്റ സബല്‍ ഷൈനിംഗ് സ്റ്റാര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.