പ്രണയത്താൽ ഉന്മത്തയായി ഭാഗീരഥിയേക്കാൾ തിളച്ചു മറിയാൻ കൊതിക്കുന്ന സ്ത്രീമനസ്: വി എം ഗിരിജ

Book Review

പ്രണയത്താൽ ഉന്മത്തയായി ഭാഗീരഥിയേക്കാൾ തിളച്ചു മറിയാൻ കൊതിക്കുന്ന സ്ത്രീമനസ്: വി എം ഗിരിജ


എല്ലാവിധ പ്രണയവും എന്ന കെ ആർ മീര എഴുതിയ കൊച്ചുനോവൽ കാളിദാസനെ പേരു കൊണ്ട് ഓർമ്മിപ്പിക്കുന്നു. പ്രശസ്തമായ ശാകുന്തളത്തിന് എ ആർ രാജരാജവർമ്മ എഴുതിയ മലയാള പരിഭാഷയിലെ ഒരു ശ്ലോകത്തിൻ്റെ തുടക്കമാണ് "എല്ലാവിധ പ്രണയവും" ശകുന്തളയെ താനറിയില്ല എന്ന് ദുഷ്യന്തൻ പറഞ്ഞപ്പോൾ ദേഷ്യപ്പെട്ട് ശാർങ്ഗരവൻ ശകുന്തളയെ ഉപദേശിച്ചതാണ്.

അത: പരീക്ഷ്യ കർത്തവ്യം
വിശേഷാത് സംഗതം രഹ:
അജ്ഞാത ഹൃദയേഷ്വേവം
വൈരീ ഭവതി സൗഹൃദം എന്ന് മൂലം.

സൗഹൃദം എന്നാണ് കാളിദാസൻ എഴുതിയത്. സൗഹൃദം പരീക്ഷിച്ചിട്ട് വേണം ഉണ്ടാക്കാൻ, രഹസ്യാത്മകമായ ഇത്തരം മൈത്രി പ്രത്യേകിച്ചും എന്നാണ് പറയുന്നത്. സൗഹൃദം വൈരമായി മാറും പരസ്പരം അറിഞ്ഞില്ലെങ്കിൽ !

സംഗതം = മൈത്ര്യം എന്നാണ് വ്യാഖ്യാനങ്ങൾ പറയുന്നത്. എന്നാൽ രഹസ്യ മൈത്രി, യുവാവിനും യുവതിയ്ക്കും പ്രണയവും രതിയുമാണെന്ന് സൂചന അതിലുണ്ട്. ശാർങ്ഗരവന് അത്തരം വാക്കുകൾ പറയാൻ അറിയില്ല, പറയാൻ പാടില്ല!


Related Articles