പലതരം അധികാരങ്ങള്‍, അതിനടിയില്‍ ഞെരുങ്ങുന്ന സാധാരണ മനുഷ്യര്‍

Book Review

പലതരം അധികാരങ്ങള്‍, അതിനടിയില്‍ ഞെരുങ്ങുന്ന സാധാരണ മനുഷ്യര്‍


വിക്ടർ ഹ്യൂഗോയുടെ "The Man who lough'' എന്ന നോവലിൽ "മനുഷ്യനെ കണ്ടുകെട്ടൽ'' എന്നൊരു ശിക്ഷയെപ്പറ്റിപ്പറയു​ന്നുണ്ട്. പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് അത് നടപ്പിലാക്കിയിരുന്നത്. ഒരാൾ ഭരണകൂടത്തെ വിമർശിക്കുന്നവനാണെങ്കിൽ, അല്ലെങ്കിൽ അങ്ങനെ ഒരു സംശയമെങ്കിലും അധികാരികൾക്കു തോന്നിയാൽ ആ നിമിഷം കറുത്ത മേലങ്കി​യണിഞ്ഞ് കൺപുരികങ്ങൾവരെ നീണ്ടുകിടക്കുന്ന വിഗ്ഗും കൈയിൽ ഇരുവശത്തും പിടിയുള്ള ഇരുമ്പുദണ്ഡുമായി ഒരാൾ പ്രത്യക്ഷപ്പെടും. നഗരത്തിലെ നീതിന്യായ ഓഫീസർമാർ ചുമതല ഏറ്റെടുക്കുമ്പോൾ സത്യപ്രതിജ്ഞ ചെയ്യാറുള്ളത് ഈ ആയുധത്തിൽ തൊട്ടുകൊണ്ടാണ്. കറുത്ത മേലങ്കി​ക്കാരൻ കുറ്റവാളിയെന്നു സംശയിക്കുന്ന ആളിന്റെ ദേഹത്ത് ആയുധംകൊണ്ട് മെല്ലെ ഒന്നുതട്ടും. "എന്നെ പിന്തുടരുക'' എന്നാണതിനർത്ഥം.

പിന്നെ ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ല. കറുത്ത മേലങ്കിക്കാരൻ പോകുന്നവഴികളിലൂടെ അയാളെ അനുസരിക്കുകയേ നിവൃത്തിയുള്ളൂ. ആ യാത്ര ചിലപ്പോൾ കോടതിയി​ലേക്കോ തടവറയിലേക്കോ തൂക്കുകയറിലേക്കോ ആകാം. നിർമ്മ​ര്യാദയുടെ ഈ രാജകീയശാസനം അധികാരത്തിന്റെ ചെറുതും വലുതുമായ വ്യത്യസ്തശ്രേണികളിൽ ഇന്നും നിർ​ബാധം തുടർന്നു​കൊണ്ടിരിക്കുന്നു.

"അധികാരം പ്രവർത്തിക്കുന്നത് നിരീക്ഷണത്തിന്റെയും അച്ചടക്കത്തിന്റെയും നിയന്ത്രണത്തിന്റെയും സങ്കീർണ്ണമായ ഒരു സംവിധാനത്തിലൂടെയാണെന്ന്'' മിഷേൽ ഫൂക്കോ പറഞ്ഞിട്ടുണ്ട്.


Related Articles