മലയാള കവിതയിലെ കലഹവഴികള്‍

Book Review

മലയാള കവിതയിലെ കലഹവഴികള്‍


ലയാളകവിതയെ സംബന്ധിച്ചിടത്തോളം ധാരാളം മാറ്റങ്ങള്‍ നടന്ന കാലമാണിത്. ലാവണ്യബോധത്തിലും വ്യത്യസ്തമായ സ്ഥലരാശികളെ ചിത്രീകരിക്കുന്നതിലും പുതിയ വാക്കുകളെ മെനയുന്നതിലും പല കര്‍ത്തൃത്വങ്ങളുടെ പൊതുമണ്ഡലത്തിലെ പ്രവേശങ്ങളാലും ഒക്കെ മലയാളകവിത വളരുന്നു. കവിതയിലെ അനുശീലനമായ ഉത്തമപുരുഷസര്‍വ്വനാമങ്ങളുടെ അപ്രമാദിത്വത്തെ ദലിതരും ആദിവാസികളും സ്ത്രീകളും ഇതര ലിംഗ നിലയിലുള്ളവരുമാക്കെ ചേര്‍ന്ന് പുതുക്കിപ്പണിയുന്ന കാലം. കവിത കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു ഇക്കാലങ്ങളില്‍. സ്വാഭാവികപ്രവണതയായ 'പ്രചാരണ'ശീലങ്ങളെയും ഈ പുതിയ ഇടങ്ങളില്‍നിന്നുള്ള എഴുത്തുകള്‍ ഉല്ലംഘിച്ചു എന്നും കാണാം. ഇത്തരം പുതിയ കവിതകള്‍ പാരമ്പര്യത്തെ തുടര്‍ന്നില്ല എന്ന് മാത്രമല്ല അപാരമ്പര്യമായ ഒട്ടനവധി വഴികള്‍ കവിതയില്‍ തുറന്നിടുകയും ചെയ്തു. പദ്യരൂപത്തിലും ഗദ്യരൂപത്തിലും ക്രമബദ്ധവും ക്രമരഹിതവും ആയ ശൈലികളിലൂടെയും ആത്മകഥാപരമായും അല്ലാതെയുമാക്കെ അവര്‍ കവിതയില്‍ അപാരമ്പര്യമായ പുതിയ വഴികള്‍ സൃഷ്ടിച്ചു. തന്റെ ശബ്ദത്തെ കേള്‍പ്പിക്കാനും ഭാഷയെ തന്റെ വഴിയില്‍ പുതുക്കിപ്പണിയാനും ഇക്കാലത്തെ കവികള്‍ കാണിക്കുന്ന സവിശേഷശ്രദ്ധ അഭിനന്ദനീയമാണ്. ഇക്കൂട്ടത്തില്‍പ്പെടുന്ന മികച്ച കവികളില്‍ ഒരാളാണ് ആദി. ആദിയുടെ കവിതകള്‍ ഒരേസമയം സ്വത്വബോധത്തില്‍ ഉറച്ചതും അതേസമയം തന്നെ സര്‍ഗ്ഗാത്മകതയില്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും ശ്രമിക്കാത്തവയുമാണ്. രാഷ്ട്രീയം കവിതയില്‍ മുഴച്ചുനില്‍ക്കുന്നില്ല, എന്നാല്‍ അതാണ് കവിതകളുടെ അന്തസ്സത്ത. ഓരോ കവിതയും ആദി ജീവിച്ചുതീര്‍ക്കുന്ന രാഷ്ട്രീയത്തെയും പ്രതിനിധീകരിക്കുന്നുണ്ട്.

വീട്, രാത്രി, പ്രണയം തുടങ്ങിയവ തീവ്രമായ നിരാസത്തിന്റെയും ആഴത്തിലുള്ള വേദനയുടെയും പ്രതീകമാകുന്നു. വീട് ഒളിച്ചുപിടിക്കേണ്ടുന്ന ഒന്നാണ്. വീടിനെ സുരക്ഷിതമായ ഒന്നായല്ല, പാളയങ്ങള്‍ക്കിടയിലെ താല്‍ക്കാലികമായ ഇടമായാണ് കാണു?ന്നത്. വീടിന്റെ അസ്ഥിരത വിമതമനുഷ്യരുടെ ജീവിത?യാഥാര്‍ഥ്യമാണ്. സ്വന്തമായി ഒന്നില്ലാതിരിക്കുക സ്വന്തമായതില്‍ യാതൊരു അധികാരവും ഇല്ലാതെ ഇരിക്കുക. ഒരേസമയം മോഹവും തിരസ്‌കാരവും ആകുന്ന ഒന്ന്.

'ഒരിക്കലും നിന്നെ ക്ഷണിക്കാത്ത എന്റെ വീട്
ഒരു വീട് പോലുമായിരുന്നില്ല
കാറ്റ് തൊട്ടാല്‍
നിലം പൊത്തിയേക്കാവുന്ന
നിറയെ ചോര്‍ച്ചയുള്ള
ടാര്‍പ്പാ കെട്ടിയ
എന്റെ വീട് ഒരു വീട് പോലുമായിരുന്നില്ല.'


Related Articles