വണ്ടിയിൽ പോകുമ്പോൾ
മരങ്ങൾ പുറകോട്ടോടും
കാഴ്ച കാണാറുണ്ടോ?
ക്ലാസ്സിലധ്യാപകൻ.
കണ്ടിട്ടില്ലിതുവരെ
ഞങ്ങൾ നോക്കുമ്പോൾ
ഫ്ലാറ്റുകൾ മാളുകൾ
മൊബൈൽ ടവറുകൾ
കൂറ്റൻ സ്വർണ്ണക്കട
കൂറ്റൻ സാരിക്കട
ഒക്കെയാണോട്ടത്തിൽ
എന്നപ്പോൾ കുട്ടികൾ.
-സി.എസ്. രാജേഷ്
ആധുനികത ശബ്ദത്തിന്റെ കലയായിരുന്നെങ്കിൽ ഉത്തരാധുനികത ദൃശ്യത്തിന്റേതാണ്. ആധുനികകലയായി രൂപംകൊണ്ട സിനിമ, യഥാർത്ഥത്തിൽ ഉത്തരാധുനികതയുടെ കാലത്താണ് ഏറ്റവും വലിയ മുന്നേറ്റങ്ങൾക്കു സാക്ഷ്യം വഹിക്കുന്നത്. ചലച്ചിത്രം ചലനചിത്രമായിത്തന്നെ ഉൾക്കൊള്ളുന്നവരാണ് ആധുനികാനന്തരതലമുറക്കാർ.
