സ്നേഹം കൊണ്ട് ഉണ്ടായ മുറിവുകൾ

Book Review

സ്നേഹം കൊണ്ട് ഉണ്ടായ മുറിവുകൾ


സ്ത്രീകളുടെ ജീവിതവും അതിലെ സംഘർഷാവസ്ഥകളും പ്രതിനിധീകരിക്കുന്ന തരത്തിൽ ആഖ്യാനം ചെയ്യപ്പെടുന്ന കൃതികള്‍ മലയാളസാഹിത്യത്തിൽ നിരവധിയുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സ്ത്രീയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി അവളുടെ വേദനകളെ, ജീവിതത്തിൽ അനുഭവിച്ച മുറിവുകളെ, ഉണങ്ങാതെ കിടക്കുന്ന വടുക്കളെ, ഭയപ്പെടുത്തുന്ന ഓർമ്മകളെ ഒക്കെയും സ്വാംശീകരിക്കുന്ന നോവലാണ് സിഎസ് ചന്ദ്രികയുടെ 'കാന്തൽ.'

കാന്തൽ എന്ന വാക്കിനു തന്നെ പൊള്ളൽ, ഉണങ്ങാതെ കിടക്കുന്ന മുറിവ് എന്നാണ് അർത്ഥം. മിത്ര എന്ന നായിക കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ, ബന്ധങ്ങളിലെ സങ്കീര്‍ണതകള്‍ നോവല്‍ വിശകലനം ചെയ്യുന്നു. ബന്ധങ്ങളിലെ വിള്ളലുകളും, ഒരു ബന്ധത്തിൽ നിന്നുകൊണ്ട് തന്നെ പങ്കാളിയുടെ അനുവാദത്തോടുകൂടിയ മറ്റു ബന്ധങ്ങളും നോവലിൽ കടന്നുവരുന്നു. ആശ്വാസത്തിനായി കണ്ടെത്തുന്ന അഭയകേന്ദ്രങ്ങൾ ടോക്സിക് ബന്ധങ്ങളായും ക്രമേണ ബന്ധങ്ങളിൽ നിന്ന് ബന്ധനങ്ങളായും മാറുന്നു.

മനുഷ്യ ജീവിതവും പ്രണയവും കേന്ദ്ര വിഷയമാണെങ്കിൽ കൂടി, കാന്തൽ ഒരു പ്രണയാഖ്യാനമാണെന്ന് പറയാൻ കഴിയില്ല. ഒരേസമയം ചരിത്രം ഭൂമിശാസ്ത്രം രാഷ്ട്രീയം ആദിവാസി ജീവിതം പാരിസ്ഥിതിക ഘടകങ്ങൾ സോഷ്യൽ മീഡിയയുടെ ഗുണദോഷങ്ങൾ എന്നിവയും നോവലിൽ അനാവൃതമാകുന്നു.


Related Articles