അയിഷുവും മെഹറും ദിയയും

Book Review

അയിഷുവും മെഹറും ദിയയും


രണ്ടു കാരണങ്ങളാലാണ് ഖദീജാ മുംതാസിന്റെ 'നീട്ടിയെഴുത്തുകൾ' എന്ന നോവൽ ശ്രദ്ധേയമാകുന്നത്. ഒന്ന് ഈ നോവൽ ചർച്ച ചെയ്യുന്ന രാഷ്ട്രീയം. രണ്ടാമത് ശക്തയായ ഒരു സ്ത്രീ ആണ് കേന്ദ്രകഥാപാത്രം എന്നത്.

രാഷ്ട്രീയ വിഷയങ്ങളും, സ്വാതന്ത്ര്യസമര കാലഘട്ടവും ഒക്കെ മലയാളനോവലുകളിൽ പ്രമേയമാവുകയോ പരാമർശിക്കപ്പെടുകയോ ധാരാളമായി ഉണ്ടായിട്ടുണ്ടെങ്കിലും മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയപ്പാർട്ടി ഏതെങ്കിലും നോവലുകളിലോ കഥകളിലോ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്നത് കണ്ടിട്ടില്ല. ഒപ്പംതന്നെ ന്യൂനപക്ഷ ദളിത് രാഷ്ട്രീയത്തിന്റെ ഇന്നലെകൾ മുതൽ പുതുക്കങ്ങൾവരെ പ്രതിപാദിക്കാൻ ഈ നോവലിലൂടെ എഴുത്തുകാരി നടത്തുന്ന ശ്രമം അത്ര ചെറുതല്ല.

കഥാപാത്രത്തിന്റെ സാമ്യത കൊണ്ടല്ലെങ്കിലും ഉറൂബിന്റെ 'ഉമ്മാച്ചു'വിനെ ഓർമ്മിപ്പിക്കുന്ന ഈ നോവലിലെ കേന്ദ്ര കഥാപാത്രമായ അയിഷു അടുത്തകാലത്തു പുറത്തിറങ്ങിയ മലയാളനോവലുകളിൽ ഏറ്റവും കരുത്തുള്ളൊരു പെണ്ണ് തന്നെയാണ് എന്നതിൽ സംശയമില്ല.


Related Articles