"മഹാപുരുഷ മണ്ണിന ഗുണ" പുസ്തകത്തിന്‍റെ പേര് ഓർമ്മയിൽ എത്തിക്കുന്നത് മറ്റൊരു പുസ്തകത്തെയാണ് .
"പശ്ചിം ദിഗന്തേ പ്രദോഷ് കാലേ".
രണ്ടു പുസ്തകങ്ങളും എഴുതിയിരിക്കുന്നത് കേരളത്തിന് പുറത്ത് പത്രപ്രവർത്തനം നടത്തിയ മലയാളികൾ. "മഹാപുരുഷ മണ്ണിന ഗുണ"യുടെ ആദ്യ അധ്യായങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് "പശ്ചിം ദിഗന്തേ പ്രദോഷ് കാലേ" എഴുതിയ വിക്രമൻ നായരാണ്. "പശ്ചിം ദിഗന്തേ" ക്ക് മുഖക്കുറിപ്പ് എഴുതിയിരിക്കുന്നത് "മഹാപുരുഷ മണ്ണിന ഗുണ "എഴുതിയ വെങ്കിടേഷ് രാമകൃഷ്ണൻ .
ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾക്കു മുമ്പ് യാത്രയെഴുത്തിന്റെ ഉജ്ജ്വലമായ മാതൃകയായി വായിച്ചതാണ് വിക്രമൻ നായരുടെ പുസ്തകം .
